ജെ.​സി. ഡാ​നി​യ​ല്‍ ശി​ല്‍​പ്പം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ​ത്തി​ച്ചു ! മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വി​ന് ജ​ന്മ​നാ​ട്ടി​ല്‍ സ്മാ​ര​കം ഒ​രു​ങ്ങു​ന്നു
Saturday, January 29, 2022 12:19 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

നെ​യ്യാ​റ്റി​ന്‍​ക​ര: മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വി​ന് ജ​ന്മ​നാ​ട്ടി​ല്‍ സ്മാ​ര​കം ഒ​രു​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യ​ത്തു നി​ന്നും ശി​ല്‍​പ്പം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ​ത്തി​ച്ചു. ഡോ. ​ജ്ഞാ​നാ​ഭ​ര​ണം ജോ​സ​ഫ് ഡാ​നി​യ​ലി​ന്‍റെ​യും ജ്ഞാ​നാം​ബാ​ളി​ന്‍റെ​യും ഏ​ഴാ​മ​ത്തെ പു​ത്ര​നാ​യി 1900 ന​വം​ബ​ര്‍ 28 ജ​നി​ച്ച ജെ.​സി. ഡാ​നി​യ​ല്‍ വി​ഗ​ത​കു​മാ​ര​ന്‍ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ട​ത്.

ജീ​വി​ത​ത്തി​ന്‍റെ വാ​ര്‍​ധ​ക്യാ​വ​സ്ഥ​യി​ലും ജെ.​സി. ഡാ​നി​യ​ല്‍ കു​റ​ച്ചു​കാ​ലം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ മ​ണ്ണി​ല്‍ ഡാ​നി​യ​ല്‍ ദ​ന്ത ഡോ​ക്ട​റാ​യി​രു​ന്നു​വെ​ന്ന​തും ച​രി​ത്രം.​കാ​ല​മി​ത്ര​യാ​യി​ട്ടും അ​ദ്ദേ​ഹ​ത്തി​ന് ജ​ന്മ​നാ​ട്ടി​ല്‍ ഉ​ചി​ത​മാ​യ സ്മാ​ര​കം എ​ന്ന​ത് കേ​വ​ലം സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജെ.​സി ഡാ​നി​യ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​നെ നേ​രി​ല്‍ കാ​ണു​ക​യും ഫൗ​ണ്ടേ​ഷ​ന്‍ നി​ര്‍​മി​ച്ച ഡാ​നി​യ​ല്‍ പ്ര​തി​മ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ഇ​ടം ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു വ​യ്ക്കു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ജെ.​സി. ഡാ​നി​യ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കോ​ട്ട​യ​ത്ത് നി​ര്‍​മി​ച്ച ഡാ​നി​യ​ലി​ന്‍റെ ശി​ല്‍​പ്പം ക​ഴി​ഞ്ഞ ദി​വ​സം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ​ത്തി​ച്ചു.

ഫി​ലിം റോ​ള്‍ കൈ​ക​ളി​ലെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്ന മാ​തൃ​ക​യി​ല്‍ ആ​റ​ടി​യോ​ളം ഉ​യ​ര​മു​ള്ള​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പൂ​ര്‍​ണ്ണ​കാ​യ പ്ര​തി​മ. ഡാ​നി​യ​ലി​ന്‍റെ ശി​ല്‍​പ്പ​ത്തി​നു പു​റ​മേ സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള തു​റ​ന്ന വേ​ദി​യും കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കു​മൊ​ക്കെ സ്മാ​ര​ക​ത്തോ​ടൊ​പ്പം പ​രി​ഗ​ണ​ന​യി​ലു​ണ്ട്.