വൃ​ദ്ധ​സ​ദ​ന നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു
Saturday, January 29, 2022 12:19 AM IST
കാ​ട്ടാ​ക്ക​ട: പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വൃ​ദ്ധ​സ​ദ​നം മ​ന്ദി​ര നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വ്ളാ​വെ​ട്ടി വാ​ർ​ഡി​ൽ പാ​ട്ടേ​കോ​ണ​ത്ത് ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ​നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് വാ​ങ്ങി​യ ഭൂ​മി​യി​ൽ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് 10 ല​ക്ഷം രൂ​പ മു​ട​ക്കി മ​ന്ദി​ര​ത്തി​നാ​യി അ​ടി​ത്ത​റ പ​ണി​ത​ത്.

4000 ച​തു​ര​ശ്ര അ​ടി​യു​ള്ള ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​നു​ള്ള അ​ടി​സ്ഥാ​ന​വും തൂ​ണു​ക​ളും പൂ​ർ​ത്തി​യാ​യ​തോ​ടെ പ​ണി നി​ല​ച്ചു. തു​ട​ർ​ന്നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​യ്യാ​റാ​വാ​ത്ത​താ​ണ് പ​ണി വ​ഴി​യി​ലാ​വാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

നി​ല​വി​ൽ സ്ഥ​ലം കാ​ടു​പി​ടി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി. രാ​ത്രി​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ സ​ങ്കേ​തം കൂ​ടി​യാ​ണി​വി​ടം.​പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ല്ല. പ്ര​ദേ​ശ​ത്തെ അ​ശ​ര​ണ​രാ​യ​വ​ർ​ക്ക് സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ അ​നാ​ഥാ​ല​യ​ങ്ങ​ളാ​ണ് ആ​ശ്ര​യം.