പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫ​യ​ലു​ക​ൾ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ കണ്ടതിൽ ദു​രൂ​ഹ​ത​യെ​ന്ന് സ്​പെഷ​ൽ ബ്രാ​ഞ്ച്
Friday, January 28, 2022 11:10 PM IST
കാ​ട്ടാ​ക്ക​ട : സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നൊ​പ്പം കൊ​ല്ലം ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫ​യ​ലു​ക​ളും വി​വി​ധ രേ​ഖ​ക​ളു​ടെ കോ​പ്പി​ക​ളും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് സ്പെ ഷ​ൽ ബ്രാ​ഞ്ച്. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​ർ പോ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. സം​ഭ​വ​ത്തി​ൽ പാ​റ​ശ​ല​യി​ലെ ഒ​രു ഏ​ജ​ന്‍റ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ര​വി​പു​ര​ത്തെ പോ​ലീ​സു​കാ​ര​ൻ പാ​റ​ശാ​ല​യു​ള്ള ഏ​ജ​ന്‍റ് മു​ഖേ​ന ഭ​ക്ഷ്യാ​വ​ശി​ഷ്ട​വും വീ​ട്ടി​ലെ ക​ട​ലാ​സു​ക​ളും ന​ശി​പ്പി​ക്കാ​നേ​ൽ​പ്പി​ച്ച​താ​ണെ​ന്നും അ​വ​രാ​ണ് ഇ​വി​ടെ കൊ​ണ്ടി​ട്ട​തെ​ന്നും സൂ​ച​ന​യു​ണ്ട്.

പോ​ലീ​സ് രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യെ​ന്ന് സ്​പെഷ​ൽ ബ്രാ​ഞ്ച് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കൊ​ല്ലം ഭാ​ഗ​ത്തു​ള്ള ഹോ​ട്ട​ൽ മാ​ലി​ന്യം പ​ന്നി ഫാ​മി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നെ​ന്നു പ​റ​ഞ്ഞ് പ​ണം​വാ​ങ്ങി പാ​റ​ശാ​ല സ്വ​ദേ​ശി​ക​ൾ ഇ​വി​ടെ​യെ​ത്തി​ച്ച​താ​ണെ​ന്നും പോ​കു​ന്ന വ​ഴി​ക്ക് ഇ​വി​ടെ നി​ക്ഷേ​പി​ച്ച​താ​യും ഇ​വ​ർ പ​റ​ഞ്ഞു.

മ​ല​യി​ൻ-​കീ​ഴ്കാ​ട്ടാ​ക്ക​ട റോ​ഡി​ൽ മേ​പ്പൂ​ക്ക​ട​വ​രെ​യു​ള്ള സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ മാ​ലി​ന്യം കൊ​ണ്ട് വ​രു​ന്ന​വാ​ഹ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.​ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മേ​പ്പൂ​ക്ക​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ലെ സ്വ​കാ​ര്യ ഭൂ​മി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ലോ​റി​യി​ൽ മാ​ലി​ന്യം കൊ​ണ്ട് ത​ള്ളി​യ​ത്.