ഓ​ട്ടോ​റി​ക്ഷാ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു
Friday, January 28, 2022 11:10 PM IST
വി​ഴി​ഞ്ഞം : സൈ​ഡ് ന​ൽ​കു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷാ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് വ​യോ​ധി​ക​രാ​യ സ്ത്രീ​ക​ള​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ കോ​വ​ളം മു​ട്ട​യ്ക്കാ​ടു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​ട്ട​യ്ക്കാ​ട് കെ​എ​സ് റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ രാ​ജ​മ്മ, ത​ങ്ക​മ്മ എ​ന്നി​വ​ർ​ക്കും ഓ​ട്ടോ ഡ്രൈ​വ​ർ മ​ഹേ​ഷ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. റോ​ഡി​ൽ ച​ല്ലി പ​ര​ന്ന് കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് എ​തി​രെ വ​ന്ന ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ ത​ല​കീ​ഴാ​യി ചാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ട്ടോ ചാ​ലി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്തു.