അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ സ്മൃ​തി മ​ണ്ഡ​പം ത​ക​ർ​ക്കാ​ൻ ശ്ര​മം
Friday, January 28, 2022 11:09 PM IST
പാ​റ​ശാ​ല: അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ സി​പി​എം നേ​താ​വ് ന​വ​കു​മാ​റി​ന്‍റെ ധ​നു​വ​ച്ച​പു​ര​ത്തെ സ്മൃ​തി മ​ണ്ഡ​പം ത​ക​ർ​ക്കാ​ൻ ശ്ര​മം.

അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്താ​ൻ സി​പി​എം തീ​രു​മാ​നി​ച്ചി​രു​ന്നു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡും മ​ണ്ഡ​പ​ത്തി​ന്‍റെ ചെ​റി​യ ഭാ​ഗ​വും ത​ക​ർ​ത്താ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധയോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ധ​നു​വ​ച്ച​പു​റ​ത്തു കു​റ​ച്ചു നാ​ളു​ക​ളാ​യി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്നും സ്മൃ​തി മ​ണ്ഡ​പം ത​ക​ർ​ത്ത​തി​ന് പി​ന്നി​ൽ അ​വ​രാ​ണെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ആ​രോ​പി​ച്ചു.

ബു​ധാ​ഴ്ച പു​ല​ർ​ച്ചെ ധ​നു​വ​ച്ച​പു​രം ഐ​എ​ച്ച്ആ​ർ​ഡി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​ൻ​എ​സ്എ​സ് സ്കൂ​ളി​ന്‍റെ സി ​സി ടി ​വി കാ​മ​റ​ക​ളും കോ​ള​ജി​നു സ​മീ​പ​ത്തെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ​സ്വീ​ക​രി​ച്ചു.