യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം
Friday, January 28, 2022 11:09 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്കി​ലെ​ത്തി​യ​വ​ർ യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി.​ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മേ​ല​കു​റ്റി​മൂ​ടി​ൽ ന​ട​ന്നു​വ​രി​കാ​യാ​യി​രു​ന്ന ശാ​ലി​നി​യു​ടെ മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം പൊ​ട്ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ബൈ​ക്ക് വ​രു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി യു​വ​തി കു​ത​റി മാ​റി​യ​തി​നാ​ൽ മാ​ല പൊ​ട്ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല .ഇ​തി​നി​ടെ നി​ല​ത്ത് വീ​ണ യു​വ​തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.