ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
Thursday, January 27, 2022 11:17 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ് : മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യി​ര പൊ​ൻ​വി​ള ക​ന്നി​മ​ത്ത​ട്ട് കി​ഴ​ക്കേ ബം​ഗ്ലാ​വി​ൽ നി​ക്സ​ണ്‍ (32) നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ10​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​മു​ള്ള അ​മൃ​ത ലോ​ഡ്ജി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ നി​ന്നും ജി​ലീ​ഷ്ബാ​ബു​വി​ന്‍റെ ബൈ​ക്കും, ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണും പ്ര​തി മോ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു ലോ​ഡ്ജി​ൽ നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നും സ്ഥി​ര​മാ​യി ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​കു​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ത്യേ​കം അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് ന​ട​ത്തി വ​രി​കെ​യാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്എ​ച്ച്ഒ പി.​ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ പ്ര​ശാ​ന്ത് , അ​നി​ൽ​കു​മാ​ർ, എ​സ്‌​സി​പി​ഓ​മാ​രാ​യ നാ​രാ​യ​ണ​ൻ, സു​നി​ൽ, സി​പി​ഓ​മാ​രാ​യ ബി​മ​ൽ മി​ത്ര, ഷൈ​നു എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.