പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പു​ത്ത​ൻ​ക​ട ഇ​എം​എ​സ് ഹാ​ളി​ലേ​ക്ക് മാ​റ്റി
Monday, January 24, 2022 11:31 PM IST
പാ​റ​ശാ​ല: പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെ മു​ത​ൽ പു​ത്ത​ൻ​ക​ട ഇ​എം​എ​സ് ഹാ​ളി​ലേ​ക്ക് മാ​റ്റി. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ മാ​സ​ത്തി​ലെ മ​ഴ​യെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ സ​മീ​പ​ത്തു​നി​ന്ന് റെ​യി​ൽ​വേ പാ​ത​യി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ​തു കാ​ര​ണം പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ക​ത്തു​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് താ​ത്കാ​ലി​ക​മാ​യി പു​ത്ത​ൻ​ക​ട​യി​ലെ ഇ​എം​എ​സ് ഹാ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. റെ​യി​ൽ പാ​ത​യു​ടെ സ​മീ​പ​ത്തു സ്ഥി​തി​ചെ​യ്യു​ന്ന​തി​നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം പ​ഞ്ചാ​യ​ത്തു കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​കു​മെ​ന്നു റെ​യി​വേ അ​ധി​കൃ​ത​ർ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കെ​ട്ടി​ടം മാ​റ്റാ​നു​ള്ള തീ​രു​മാ​ന​മാ​യ​ത്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി പു​തി​യ​കെ​ട്ടി​ടം പ​ണി​യു​ന്ന​തു​വ​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന്നെ പു​ത്ത​ൻ​ക​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ ഇ​എം​എ​സ് ഹാ​ളി​ലെ പ്ര​വ​ർ​ത്ത​നം തു​ട​രും.​ര​ണ്ടു വ​ർ​ഷം മു​ൻ​പ് 35 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം മോ​ടി​പി​ടി​പ്പി​ച്ച​ത്. റെ​യി​ൽ പാ​ത​യ്ക്കു സ​മീ​പ​ത്തെ കെ​ട്ടി​ടം ഇ​ത്ര​യും തു​ക​മു​ട​ക്കി മോ​ടി​പി​ടി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷ​ത്തെ കൂ​ടാ​തെ ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നും എ​തി​ർ​പ്പു​ണ്ടാ​യി​ട്ടും അ​ത​വ​ഗ​ണി​ച്ചാ​ണ് സി​പി​എം ഭ​ര​ണ​സ​മി​തി മോ​ടി​പി​ടി​പ്പി​ക്ക​ൽ ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ണ്ടി​ല്ലെ​ന്ന പേ​രി​ൽ മു​ട​ങ്ങി​കി​ട​ന്ന​പ്പോ​ഴാ​ണ് മോ​ടി​പി​ടി​പ്പി​ക്ക​ൽ ന​ട​ത്തി​യ​ത്. അ​ത്ര​യും തു​ക പാ​ഴാ​വു​ക​യും പു​തി​യ ഓ​ഫീ​സി​ൽ നി​ർ​മാ​ണ​ത്തി​നാ​യി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ എം​എ​ൽ​എ സി. ​കെ. ഹ​രീ​ന്ദ്ര​ൻ പു​തി​യ കെ​ട്ടി​ട​ത്തി​ൽ കോ​വി​ഡ്പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം പ്ര​വ​ർ​ത്ത​നോ​ദ​ഘാ​ട​നം ന​ട​ത്തി.