ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു
Monday, January 24, 2022 11:31 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് വൃ​ക്ക മാ​റ്റി വെ​യ്ക്കാ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പി​ര​പ്പ​ൻ​കോ​ട് കൈ​ത​റ ക​ട്ട​യ്ക്കാ​ലി​ൽ വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ​യും സു​നി​ത​യു​ടേ​യും മൂ​ത്ത മ​ക​ൾ ആ​ര്യാ സു​രേ​ഷ് (22) ആ​ണ് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്ന​ത്. ഇ​ടു​ക്കി സ​ർ​ക്കാ​ർ എ​ൻ​ജി​നി​യ​റി​ഗ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

2019 -ലാ​ണ് വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ​തെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്. പി​ന്നീ​ട് ചി​കി​ത്സ​യി​ലി​രി​ക്കെ അ​സു​ഖം കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് കോ​ളജി​ലെ ഹോ​സ്റ്റ​ലി​ൽ നി​ന്നും വീ​ട്ടി​ൽ എ​ത്തി​ച്ചു. ഇ​പ്പോ​ൾ ഗ​രു​ത​രാ​വ​സ്ഥ​യി​ൽ വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്ന് മാ​സ​ത്തി​ന​കം വൃ​ക്ക മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നാ​യി 60 ല​ക്ഷ​ത്തോ​ളം രൂ​പ ആ​വ​ശ്യ​മാ​യി വ​രും. വീ​ട്ടു​കാ​രു​ടേ​യോ കു​ടും​ബ​ക്കാ​രു​ടേ​യോ വൃ​ക്ക ചേ​രാ​ത്ത​തി​നാ​ൽ O+ വൃ​ക്ക ല​ഭി​ക്കാ​ൻ ആ​ളി​നെ​യും ക​ണ്ടെ​ത്ത​ണം.

ആ​ര്യ​യു​ടെ പി​താ​വ് അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ൽ വീ​ട്ടി​ലാ​ണ്. അ​മ്മ വീ​ടി​ന്‍റെ മു​ന്നി​ൽ ഒ​രു ചെ​റി​യ​പ്പെ​ട്ടി​ക​ട ന​ട​ത്തി കി​ട്ടു​ന്ന തു​ച്ഛ​മാ​യ പൈ​സ കൊ​ണ്ടാ​ണ് ജീ​വി​ക്കു​ന്ന​ത്. ആ​ര്യ​യ്ക്ക് മ​രു​ന്നു​വാ​ങ്ങാ​ൻ ത​ന്നെ അ​യ്യാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വു​ണ്ട്. നാ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹാ​യ​ത്തി​ലാ​ണ് ചി​കി​ത്സ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ആ​ര്യ​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ വെ​ഞ്ഞാ​റ​മൂ​ട് എ​സ്ബി​ഐ ബാ​ങ്കി​ൽ ആ​ര്യ സു​രേ​ഷി​ന്‍റെ പേ​രി​ൽ നാ​ട്ടു​കാ​ർ സ​ഹാ​യ നി​ധി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​കൗ​ണ്ട് ന​മ്പ​ർ 67340375168, IFSC SBIN0010789, ഫോ​ൺ & ഗൂ​ഗി​ൾ പേ 6282660237.