ആ​റു​ക​ളി​ൽ നീ​രൊ​ഴു​ക്കു കു​റ​ഞ്ഞു; മ​ല​യോ​ര​മേ​ഖ​ല ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക്
Monday, January 24, 2022 11:26 PM IST
വി​തു​ര: വേ​ന​ൽ ക​ടു​ത്ത​തോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ര​ള്‍​ച്ച അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. വാ​മ​ന​പു​രം, ക​ര​മ​ന ആ​റു​ക​ളി​ൽ നീ​രൊ​ഴു​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. കൈ​ത്തോ​ടു​ക​ളും വ​ര​ണ്ടു തു​ട​ങ്ങി. വി​തു​ര, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ണ​റു​ക​ള്‍ വ​റ്റി​ത്തു​ട​ങ്ങി​യ​ത് ആ​ശ​ങ്ക​യാ​കു​ന്നു​ണ്ട്. താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച കു​ള​ങ്ങ​ളെ​യാ​ണ് പ​ല​രും ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​വ​യും വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഗ്രാ​മ​വാ​സി​ക​ൾ.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ക​ടു​ത്ത വേ​ന​ല്‍ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. കു​ടി​വെ​ള്ള​ക്ഷാ​മം മാ​സ​ങ്ങ​ളോ​ളം നീ​ണ്ടു നി​ന്ന​ത് ആ​ള്‍​ക്കാ​രെ കു​റ​ച്ചൊ​ന്നു​മ​ല്ല ബു​ദ്ധി​മു​ട്ടി​ച്ച​ത്. കു​ടി​ക്കാ​നും കു​ളി​ക്കാ​നും പോ​ലും വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ജീ​വി​തം. കി​ലോ​മീ​റ്റ​റു​ക​ള്‍ ന​ട​ന്നു കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന പ​രാ​തി​യു​മു​യ​ര്‍​ന്നി​രു​ന്നു. ആ​ഴ്ച​യി​ല്‍ ഒ​ന്നോ ര​ണ്ടോ ത​വ​ണ​മാ​ത്ര​മാ​യി​രു​ന്ന ജ​ല​വി​ത​ര​ണം കൊ​ണ്ട് റോ​ഡ​രി​കി​ലെ താ​മ​സ​ക്കാ​ര്‍​ക്കു മാ​ത്ര​മാ​യി​രു​ന്നു പ്ര​യോ​ജ​നം.

ക​ര്‍​ഷ​ക​രാ​ണ് ജ​ല​ക്ഷാ​മ​ത്തി​ന്‍റെ ദു​രി​ത​മ​നു​ഭ​വി​ച്ചി​രു​ന്ന മ​റ്റൊ​രു വി​ഭാ​ഗം. ക​ടു​ത്ത വേ​ന​ലി​ല്‍ വെ​ള്ളം കി​ട്ടാ​തെ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​ച്ച​ത് അ​വ​ർ​ക്ക് ആ​ഘാ​ത​മാ​യി.

ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ഥ​മാ​യി​രു​ന്നി​ല്ല. ക​ന്നു​കാ​ലി​ക​ൾ​ക്ക് ന​ൽ​കാ​ൻ പു​ല്ലും വെ​ള്ള​വു​മി​ല്ലാ​ത്ത അ​വ​സ്ഥ ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചു.

താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ലു​ള്ള ചി​റ​ക​ളും കു​ള​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ത്ത​താ​ണ് മ​റ്റൊ​രു പ്ര​ശ്‌​നം. വേ​ന​ൽ​ക്കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കും.