കനാൽ നവീകരണം ഉ​പേ​ക്ഷി​ച്ച​താ​യി ആ​രോ​പ​ണം
Monday, January 24, 2022 11:26 PM IST
പാ​റ​ശാ​ല: നെ​യ്യാ​ർ ഇ​റി​ഗേ​ഷ​ന്‍റെ ഇ​ട​തു​ക​ര ക​നാ​ൽ ബ​ല​പ്പെ​ടു​ത്തു​വാ​നാ​യി അ​റ്റ​കു​റ്റ പ​ണി​ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ശേ​ഷം പൂ​ർ​ത്തീ​ക​രി​ക്കാ​തെ നി​ർ​ത്തി​വ​ച്ച​താ​യി ആ​രോ​പ​ണം. നെ​ടു​വാ​ൻ​വി​ള​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കനാൽ ൽ സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്നും മു​ന്നൂ​റ് മീ​റ്റ​റോ​ളം അ​ക​ലെ ക​രു​മാ​നൂ​ർ പ​ട​പ്പ​റ​ത്തു​വി​ള കനാൽ വ​ര​മ്പി​ന്‍റെ പ​ണി​യാ​ണ് തു​ട​ങ്ങി​യ​ശേ​ഷം നി​ർ​ത്തി​വ​ച്ച​ത്. ക​നാ​ലി​ൽ വെ​ള്ളം തു​ട​ന്നു​വി​ടു​മ്പോ​ൾ വ​ര​മ്പി​ന്‍റെ താ​ഴ്ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റ്റി​ൽ വെ​ള്ളം ഊ​റി നി​റ​ഞ്ഞു മ​ലി​ന​ജ​ലം ആ​കു​ക​യും വീ​ട്ടു​കാ​ർ​ക്ക് മു​റ്റ​ത്തെ ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മാ​യി​രു​ന്നു.

മു​പ്പ​തു​വ​ർ​ഷം മു​ൻ​പ് ചെ​യ്ത കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ബ​ല​പ്പെ​ടു​ത്തു​വാ​നു​ള്ള പ​ണി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക്കു​വേ​ണ്ടി ചാ​ന​ൽ വൃ​ത്തി​യാ​ക്കി. കോ​ൺ​ക്രീ​റ്റ് ചെ​യ്യേ​ണ്ട ഭാ​ഗ​ത്തു അ​സ്ഥി​വാ​രം തോ​ണ്ടി പ​ണി​ക​ൾ​ക്കാ​യി ച​ല്ലി​യും പാ​റ​പ്പൊ​ടി​യും സി​മ​ന്‍റും സ്ഥ​ല​ത്തെ​ത്തി​ച്ചു. തു​ട​ർ​ന്ന് ചാ​ന​ൽ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ പ​ണി​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം വാ​ക്കേ​റ്റ​മാ​യി മാ​റു​ക​യും പ​ണി നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. തു​ട​ർ​ന്ന് സി​മ​ന്‍റ് കേ​ടാ​കാ​തി​രി​ക്കാ​ൻ ക​രാ​റു​കാ​ര​ൻ തി​രി​യെ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ചെ​യ്ത പ​ണി​ക​ളു​ടെ അ​ള​വെ​ടു​ത്ത​തി​നു ശേ​ഷം ഇ​വി​ട​ത്തെ പ​ണി​ചെ​യ്താ​ൽ മ​തി​യെ​ന്ന് അ​റി​യി​ച്ചെ​ന്നും അ​ത​നു​സ​രി​ച്ചു പ​ണി നി​ർ​ത്തി​യ​താ​ണെ​ന്നും ഉ​ട​നെ തു​ട​ങ്ങു​മെ​ന്നും ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​ർ പ​റ​ഞ്ഞു.