സാ​ഗി പ്ലാ​നി​ന്‍റെ ഉ​ദ്ഘാ​ട​നം
Sunday, January 23, 2022 11:22 PM IST
കി​ളി​മാ​നൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ കി​ളി​മാ​നൂ​ർ, പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളെ സാ​ഗി (സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാ​മീ​ൺ യോ​ജ​ന)​യു​ടെ ഫെ​യ്സ് ര​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഡെ​വ​ല​പ്മെ​ന്‍റ് പ്ലാ​നി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും, ഉ​ദ്ഘാ​ട​ന​വും അ​ടൂ​ർ പ്ര​കാ​ശ് എം​പി നി​ർ​വ​ഹി​ച്ചു. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളെ ഏ​കോ​പി​പ്പി​ച്ച് ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​ന്ന് നി​ർ​വ​ഹി​ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സാ​ഗി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ന​മി​ക​വ് അ​നു​സ​രി​ച്ച് കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന് എം​പി പ​റ​ഞ്ഞു. കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ്രീ​ജ റാ​ണി ന​ന്ദി​യും പ​റ​ഞ്ഞു. പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ വൈ.​വി​ജ​യ​കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
ജ​ന​പ്ര​തി​നി​ധി​ക​ൾ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.