അ​തി​ർ​ത്തി​യി​ൽ മേഖലയിൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം
Sunday, January 23, 2022 11:22 PM IST
പാ​റ​ശാ​ല: അ​തി​ർ​ത്തി​ മേഖലയി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം. വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​ന്ന് ജ​ന​ങ്ങ​ൾ. പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലും കാ​രോ​ട്, കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​തി​വേ​ഗം കോ​വി​ഡ് വ്യാ​പി​ക്കു​ക​യാ​ണ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പ​ല​രും ചി​കി​ത്സ​തേ​ടി ആ​ശു​പ​ത്ര​ിക​ളി​ൽ പോ​കാ​തെ വീ​ടു​ക​ളി​ൽ ക​ഴി​യു​ക​യാ​ണ്.

കോ​വി​ഡി​ന്‍റെ ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ഒ​ന്നാം​ഘ​ട്ട ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ സ​ർ​ക്കാ​ർ ​ത​ല​ത്തി​ൽ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും മൂ​ന്നാം ത​രം​ഗ​മാ​യ​പ്പോ​ൾ ഒ​ന്നാം​ഘ​ട്ട ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ചെ​ങ്ക​ൽ പി​എ​ച്ച്സിയെ ​ര​ണ്ടാം ഘ​ട്ട ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു.

പാ​റ​ശാ​ല, പൊ​ഴി​യൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നി​ര​വ​ധി ജീ​വ​ന​ക്കാ​രും അ​സു​ഖം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​ണ്.

തൊ​ട്ട​ടു​ത്ത ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലും രോ​ഗ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ജി​ല്ല​യി​ൽ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച സ​മ്പൂ​ർ​ണ ലോ​ക്‌​ഡോ​ൺ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും രോ​ഗം പ​ട​രു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.