പെ​ട്രോ​ൾ​പ​മ്പി​ലെ ഗു​ണ്ടാ ആ​ക്ര​മ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, January 21, 2022 11:49 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് പെ​ട്രോ​ൾ പ​മ്പി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച് ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​റ​സ്റ്റി​ൽ. വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ സ്വ​ദേ​ശി സ​ഫ​റു​ള്ളാ ഖാ​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 28ന് ​വി​ഴി​ഞ്ഞം ജം​ഗ്ഷ​നു സ​മീ​പ​ത്തെ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യ​ത്തി​ന്‍റെ പ​മ്പി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. പെ​ട്രോ​ൾ അ​ടി​ക്കു​ന്ന സ​മ​യം മൊ​ബൈ​ലി​ൽ തു​ട​ർ​ച്ച​യാ​യി ഫോ​ൺ വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത്ത പ​മ്പി​ലെ ജോ​ലി​ക്കാ​ര​നാ​യ അ​ന​ന്തു​വി​നെ​യാ​ണ് പ്ര​തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

രാ​ത്രി 10.30 ഓ​ടെ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ പെ​ട്രോ​ൾ അ​ടി​ക്കാ​നെ​ത്തി​യ പ്ര​തി ജീ​വ​ന​ക്കാ​രു​മാ​യു​ള്ള വാ​ക്കേ​റ്റ​ത്തി​ന് ശേ​ഷം മ​ട​ങ്ങി​പ്പോ​യി. തു​ട​ർ​ന്ന് രാ​ത്രി 11ഓ​ടെ സ്കൂ​ട്ട​റി​ൽ വാ​ളു​മാ​യെ​ത്തി ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​യ ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. പ്ര​തി ഇ​ന്ന​ലെ ത​മ്പാ​നൂ​രി​ൽ എ​ത്തി​യ​താ​യി ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്. ഷാ​ജി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മ്പാ​നൂ​രി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി വി​ഴി​ഞ്ഞം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ന​ർ​ക്കോ​ട്ടി​ക് കേ​സി​ൽ തൊ​ടു​പു​ഴ കോ​ട​തി ഇ​യാ​ൾ​ക്കെ​തി​രെ വാ​റ​ണ്ടും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ പ്ര​ജീ​ഷ് ശ​ശി പ​റ​ഞ്ഞു