ഇ​ന്ന് സു​ഗ​ത​കു​മാ​രി​യു​ടെ പി​റ​ന്നാ​ള്‍; സു​ഗ​ത​സ്മൃ​തി നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്
Friday, January 21, 2022 11:49 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ 88- ാം പി​റ​ന്നാ​ള്‍ ഇ​ന്ന്. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കാ​വ്യ​സ​ഞ്ച​യ​വു​മെ​ല്ലാം സ​മ്മാ​നി​ച്ച് ഓ​ര്‍​മ​യാ​യ സു​ഗ​ത​കു​മാ​രി​യു​ടെ സ്മാ​ര​ക​മാ​യി രൂ​പം ന​ല്‍​കി​യ സു​ഗ​ത​സ്മൃ​തി​യു​ടെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​യ്ക്ക്.

നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ അ​ഭി​മാ​ന​മാ​യ ബോ​ധേ​ശ്വ​ര​ന്‍റെ മ​ക​ള്‍ എ​ന്ന നി​ല​യി​ലും സു​ഗ​ത​കു​മാ​രി നെ​യ്യാ​റ്റി​ന്‍​ക​ര​യ്ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. പി​താ​വി​ന്‍റെ നാ​ട് എ​ന്ന അ​ര്‍​ഥ​ത്തി​ല്‍ സു​ഗ​ത​കു​മാ​രി​യും നെ​യ്യാ​റ്റി​ന്‍​ക​ര​യോ​ട് ഉ​ള്ളു തൊ​ടു​ന്ന സ്നേ​ഹം കാ​ത്തു​സൂ​ക്ഷി​ച്ചു. സു​ഗ​ത​കു​മാ​രി​യു​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ വ​ള​രെ അ​ര്‍​ഥ​വ​ത്താ​യ സ്മാ​ര​കം നി​ര്‍​മി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു.

ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ്മോ​ഹ​ന​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​വും കൗ​ണ്‍​സി​ലി​ന്‍റെ പി​ന്തു​ണ​യും ത​ന്നെ​യാ​ണ് ഈ ​സ്മാ​ര​കം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തി​ന് പി​ന്നി​ലു​ള്ള​ത്.

നെ​യ്യാ​ര്‍ വ​ര​മൊ​ഴി എ​ന്ന കൂ​ട്ടാ​യ്മ​യി​ലെ അ​ജ​യ​ന്‍ അ​രു​വി​പ്പു​റം, ആ​ര്‍​ട്ടി​സ്റ്റ് മ​ണി​ക​ണ്ഠ​ന്‍, ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ ചി​ത്ര​ക​ലാ​കാ​ര​ന്മാ​രു​ടെ വൈ​ഭ​വ​വും ക​ഠി​നാ​ധ്വാ​ന​വും കൂ​ടി​യാ​യ​പ്പോ​ള്‍ നി​ര്‍​മാ​ണം അ​തി​വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. അ​ക്ഷ​യ ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ല്‍ സം​സ്കൃ​തി​യ​ര​ങ്ങും ത​ണ​ലി​ട​വും ചേ​ര്‍​ന്ന സു​ഗ​ത​സ്മൃ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം സു​ഗ​ത​കു​മാ​രി​യു​ടെ ഒ​ന്നാം ഓ​ര്‍​മ​ദി​ന​ത്തി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ച്ചു.