ആ​ദി​വാ​സി പെ​ൺ​കു​ട്ടി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത വീ​ടു​ക​ൾ കൊ​ടി​കു​ന്നി​ൽ സു​രേ​ഷ് എം​പി സ​ന്ദ​ർ​ശി​ച്ചു
Thursday, January 20, 2022 11:30 PM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​ഞ്ഞാ​റി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി എ​ത്തി. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും കോ​ള​നി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​യു​ടെ സ്വാ​ധീ​ന​ത്താ​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം വ​രു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്നു​മെ​ന്ന് എം​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് എം​പി ഊ​രി​ലെ​ത്തി​യ​ത്.

ആ​ദ്യം വി​ട്ടി​കാ​വി​ലും, തു​ട​ർ​ന്ന് ഒ​രു പ​റ​ക​രി​ക്ക​കം, പ​ന്നി​യോ​ട്ട് ക​ട​വി​ലും ആ​ത്മ​ഹ​ത്യ ചെ​യ്ത പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. കെ​പി​സി​സി സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി ര​ഘു​നാ​ഥ​ൻ നാ​യ​ർ ,കൊ​ച്ചു ക​രി​ക്ക​കം നൗ​ഷാ​ദ്, സോ​ഫി തോ​മ​സ്, എം.​സി.​സു​രേ​ന്ദ്ര​ൻ, പൊ​ൻ​പാ​റ സ​തീ​ഷ്, കാ​നാ​വി​ൽ ഷി​ബു തു​ട​ങ്ങി​യ​വ​രും എം​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.