പ​തി​നാ​ലു​കാ​രിയുടെ മരണം: കോ​വ​ളം പോ​ലീ​സ് തു​ട​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Thursday, January 20, 2022 11:30 PM IST
വി​ഴി​ഞ്ഞം: മു​ട്ട​യ്ക്കാ​ട് ചി​റ​യി​ൽ 14 കാ​രി ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കോ​വ​ളം പോ​ലീ​സ് തു​ട​ര​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള​ള​ത്. പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നു എ​ന്ന മൊ​ഴി​യെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ക്‌​സോ കേ​സു​മെ​ടു​ത്തു.

കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ കാ​ര്യം മ​റ​ച്ചു​വ​ച്ച​തി​നാ​ണ് മ​റ്റ് ര​ണ്ടു​പേ​ർ​ക്കു​മെ​തി​രെ പോ​ക്‌​സോ കേ​സെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ അ​യ​ൽ​വാ​സി​യാ​യി താ​മ​സി​ച്ചി​രു​ന്ന പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​ർ ര​ക്ഷി​താ​ക്ക​ളി​ല്ലാ​ത്ത നേ​ര​ത്ത്, കു​ട്ടി​യു​ടെ മു​റി​ക്കു​ള്ളി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ത​ല​പി​ടി​ച്ച് ചു​മ​രി​ലി​ടി​യ്ക്കു​ക​യും ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

മു​ല്ലൂ​രി​ൽ വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പ് സ്വ​ദേ​ശി റ​ഫീ​ക്കാ ബീ​വി(50), മ​ക​ൻ ഷ​ഫീ​ക്ക്(23) റ​ഫീ​ക്ക​യു​ടെ ആ​ൺ​സു​ഹൃ​ത്തും പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ അ​ൽ​അ​മീ​ൻ(26) എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​യി​രു​ന്നു കു​ട്ടി​യെ​യും ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു​വെ​ന്ന് ഇ​വ​ർ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് ഇ​വ​രു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി വി​ഴി​ഞ്ഞം പോ​ലീ​സ് കോ​വ​ളം പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി ഫോ​ർ​ട്ട് അ​സി.​ക​മ്മീ​ഷ​ണ​ർ എ​സ്.​ഷാ​ജി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ടീ​മി​നെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കോ​വ​ളം എ​സ്എ​ച്ച്ഒ ജി.​പ്രൈ​ജു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.