മു​ല്ലൂ​ർ കൊ​ല​പാ​ത​കം: തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു
Thursday, January 20, 2022 11:30 PM IST
വി​ഴി​ഞ്ഞം: കൊ​ല​യാ​ളി​ക​ളു​മാ​യു​ള്ള വി​ഴി​ഞ്ഞം പോ​ലീ​സി​ന്‍റെ തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു. മു​ല്ലൂ​രി​ൽ ശാ​ന്ത​കു​മാ​രി​യു​ടെ കൊ​ല​ക്കു​ശേ​ഷം പ്ര​തി​ക​ൾ മു​റി​യെ​ടു​ത്ത കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ ലോ​ഡ്ജ്, ബാ​ഗ് വാ​ങ്ങി​യ ഷോ​റും, കോ​ഴി​ക്കോ​ട്ടേ​ക്ക് ബ​സി​ൽ പോ​കാ​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​ൽ അ​മീ​നെ എ​ത്തി​ച്ചാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. ഇവിടങ്ങളിൽ ഉള്ളവരെല്ലാം പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത് തെ​ളി​വെ​ടു​പ്പ് എ​ളു​പ്പ​മാ​ക്കി. ഇ​തി​നി​ട​യി​ൽ പ്ര​തി​ക​ളെ ഒ​രു​മി​ച്ചു​ള്ള ചോ​ദ്യം ചെ​യ്യ​ലും പോ​ലീ​സ് തു​ട​രു​ന്നു.

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം എ​ട്ടോ​ളം സ്ഥ​ല​ങ്ങ​ളി​ൽ മാ​റി മാ​റി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന പ്ര​ധാ​ന പ്ര​തി റ​ഫീ​ക്ക​യു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​വും അ​ന്വേ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​വ​ർ താ​മ​സി​ച്ച എ​ല്ലാ​യി​ട​ത്തെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി തും​ബ്ലി​യോ​ടി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന വി​ജ​യ​ല​ക്ഷ്മി (45) യു​ടെ അ​ഞ്ച് വ​ർ​ഷം മു​ൻ​പു​ള്ള ദു​രൂ​ഹ മ​ര​ണ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ൻ അ​ന്വേ​ഷ​ക​ർ​ക്കാ​യി​ല്ല.

വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന റ​ഫീ​ക്ക​യും മ​ക​ൻ ഷ​ഫീ​ക്കും വി​ജ​യ​ല​ക്ഷ്മി​യു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി മ​റ്റൊ​രു വാ​ട​ക വീ​ട് ത​ര​പ്പെ​ടു​ത്താ​ൻ വൈ​കു​ന്നേ​രം അ​യ​ൽ​വാ​സി വി​ളി​ച്ച​ത​നു​സ​രി​ച്ച് പോ​യ വി​ജ​യ ല​ക്ഷ​്മി​യെ രാ​ത്രി​യോ​ടെ മ​രി​ച്ച നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നെ​ങ്കി​ലും കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ വി​ജ​യ​ല​ക്ഷ്മി​യു​ടെ വീ​ട്ടു​കാ​ർ കാ​ണി​ച്ച വൈ​മ​ന​സ്യം അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​ച്ചു. ദു​രൂ​ഹ​ത​യു​ടെ ചു​രു​ള​ഴി​ക്കാ​ൻ ഇ​ന്ന​ലെ ഇ​രു​വ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും വി​ജ​യ​ല​ക്ഷ്മി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​റി​യി​ച്ച പ്ര​തി​ക​ൾ കൂ​ടു​ത​ൽ വെ​ളി​വാ​ക്കാ​ൻ ത​യാ​റാ​യി​ല്ല. പോ​സ്റ്റുമോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് കോ​വ​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ശേ​ഷം കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നി​ട​യി​ൽ മു​ല്ലൂ​രി​ലെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ണ്ടി സാ​ധ​ന​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

തെ​ളി​വെ​ടുപ്പും ചോ​ദ്യം ചെ​യ്യ​ലും ഇ​ന്നും തു​ട​രും. പ​ത്ത് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​തെ​ങ്കി​ലും കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് എത്രയും വേഗം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് വി​ഴി​ഞ്ഞം സി​ഐ പ്ര​ജീ​ഷ് ശ​ശി അ​റി​യി​ച്ചു.