കിം​സ്ഹെ​ല്‍​ത്ത് മെ​ഡി​ക്ക​ല്‍ ഡി​വൈ​സ​സ് ആ​ന്‍​ഡ് കാ​ലി​ബ്രേ​ഷ​ന്‍ ലാ​ബി​ന് എ​ന്‍​എ​ബി​എ​ല്‍ അം​ഗീ​കാ​രം
Thursday, January 20, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ല​വാ​രം പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ല്‍​കു​ന്ന കിം​സ്ഹെ​ല്‍​ത്ത് മെ​ഡി​ക്ക​ല്‍ ഡി​വൈ​സ​സ് ആ​ന്‍​ഡ് കാ​ലി​ബ്രേ​ഷ​ന്‍ ലാ​ബി​ന് (കെ​എ​ഡി​ടി​സി​എ​ല്‍) നാ​ഷ​ണ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍​ഡ് ഫോ​ര്‍ ടെ​സ്റ്റിം​ഗ് ആ​ന്‍​ഡ് കാ​ലി​ബ്രേ​ഷ​ന്‍ ല​ബോ​റ​ട്ട​റീ​സി​ന്‍റെ (എ​ന്‍​എ​ബി​എ​ല്‍) അം​ഗീ​കാ​രം ല​ഭി​ച്ചു. ഈ ​അം​ഗീ​കാ​രം നേ​ടു​ന്ന രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ​യും സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ​യും ആ​ശു​പ​ത്രി ശൃം​ഖ​ല​യാ​ണ് കിം​സ്ഹെ​ല്‍​ത്ത്.
അ​ത്യാ​ഹി​ത​വി​ഭാ​ഗം, ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍, മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി ഐ​സി​യു വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​ത, ഗു​ണ​നി​ല​വാ​രം, വി​ശ്വാ​സ്യ​ത, സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. കിം​സ്ഹെ​ല്‍​ത്ത് ആ​ശു​പ​ത്രി​ക​ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് ഇ​നി​മു​ത​ല്‍ കെഎം​ഡി​ടി​സി​എ​ല്‍ വ​ഴി ത​ന്നെ അം​ഗീ​കാ​രം ല​ഭി​ക്കും.

അം​ഗീ​കാ​രം ല​ഭി​ച്ച​തി​ലൂ​ടെ കിം​സ്ഹെ​ല്‍​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്താ​ന്‍ മ​റ്റ് ലാ​ബു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട​തി​ല്ല.

സ​ങ്കീ​ര്‍​ണ​മാ​യ ചി​കി​ത്സ​ക​ള്‍​ക്ക് എ​ടു​ക്കു​ന്ന കാ​ല​താ​മ​സ​വും ഒ​ഴി​വാ​ക്കാ​നാ​കും.
രാ​ജ്യ​ത്തെ മ​റ്റ് ആ​ശു​പ​ത്രി​ക​ള്‍​ക്കും കെ​എം​ഡി​ടി​സി​എ​ല്ലി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും.