കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ സം​ഭ​വം: ജീ​വ​ന​ക്കാ​രി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
Friday, December 3, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ കു​റ്റാ​രോ​പി​ത​യാ​യ ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്(​ജെപിഎ​ച്ച്എ​ൻ) രാ​ജി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.
സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ച്ച് ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഡിഎംഒയോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡിഎംഒ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.
ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് മ​ന്ത്രി​ക്ക് ഡിഎംഒ കൈ​മാ​റി. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.
ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന​ത്
ഗു​രു​ത​ര വീ​ഴ്ച: ഡി​എം​ഒ
നെ​ടു​മ​ങ്ങാ​ട്: കു​ട്ടി​ക​ൾ​ക്ക് കൊ​വി​ഷീ​ൽ​ഡ് കു​ത്തി​വ​ച്ച സം​ഭ​വം ഗു​രു​ത​ര വി​ഴ്ചയെ​ന്ന് ഡി​എം​ഒ ഡോ.​ജോ​സ്.​വി.​ഡി​ക്രൂ​സ്. ആ​ര്യ​നാ​ട് ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി ഡി​എം​ഒ തെ​ളി​വെ​ടു​ത്ത് റി​പ്പോ​ട്ട് ന​ൽ​കി​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ 10മ​ണി​യോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഡി​എം​ഒ സം​ഭ​വ​ത്തെ​പ്പ​റ്റി വി​ശ​ദ​മാ​യി ജീ​വ​ന​ക്കാ​രി​ൽ നി​ന്നും തെ​ളി​വെ​ടു​ത്തു.​വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് പ​റ്റി​യ വീ​ഴ്ച​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് സ​മ്മ​തി​ക്കേ​ണ്ടി വ​ന്നു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു​ലേ​ഖ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ,മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​രാ​ധി​ക,ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.