അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, December 3, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വ് സെ​ന്‍​ട്ര​ല്‍ പോ​ളി​ടെ​ക്ക്നി​ക് കോ​ളജി​ല്‍ ന​ട​ത്തു​ന്ന ഫൈ​ബ​ര്‍ റീ ​ഇ​ന്‍​ഫോ​ഴ്സ്ഡ് പ്ലാ​സ്റ്റി​ക് (എ​ഫ്ആ​ര്‍പി) ​കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വ​ര്‍​ഷ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. അ​പേ​ക്ഷ​ക​ര്‍ എ​സ്എ​സ്എ​ല്‍സി/​ത​ത്തു​ല്യ യോ​ഗ്യ​ത​യോ​ടൊ​പ്പം മെ​ഷി​നി​സ്റ്റ്, ഫി​റ്റ​ര്‍, പ്ലാ​സ്റ്റി​ക് പ്രൊ​സ​സ്സിം​ഗ് ഓ​പ്പ​റേ​റ്റ​ര്‍, ഫൗ​ണ്‍​റി മാ​ന്‍, ടൂ​ള്‍ & ഡൈ ​മേ​ക്ക​ര്‍ (ജി​ഗ്സ് ആ​ന്‍റ് ഫി​ക്സ്ച്ചേ​ര്‍​സ്), ടൂ​ള്‍ & ഡൈ ​മേ​ക്ക​ര്‍ (ഡൈ​സ് & മോ​ള്‍​ഡ്) എ​ന്നീ ട്രേ​ഡു​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഐ​ടി​ഐ പാ​സാ​യ​വ​രോ അ​ല്ലെ​ങ്കി​ല്‍ ഫി​റ്റിം​ഗ്/ കാ​ര്‍​പെ​ന്‍റ​റി/ ട​ര്‍​ണിം​ഗ് ട്രേ​ഡ് എ​ന്നി​വ​യി​ല്‍ റ്റി.​എ​ച്ച്എ​സ്എ​ല്‍​സി പാ​സാ​യ​വ​രോ ആ​യി​രി​ക്ക​ണം. 60 രൂ​പ​യാ​ണ് അ​പേ​ക്ഷ ഫോ​മി​ന്‍റെ വി​ല. എ​സ്എ​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 30 രൂ​പ. 25 വ​യ​സാ​ണ് ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി. വൈ​കി​ട്ട് നാ​ല് മ​ണി വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പാ​ള്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് വെ​ബ്സൈ​റ്റ്- www.cpt.ac.in. ഫോ​ണ്‍. 0471-2360391.