ഇ ​ശ്രാം പോ​ർ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, December 2, 2021 11:27 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള ഈ​റ്റ കാ​ട്ടു​വ​ള്ളി ത​ഴ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ ​ശ്രാം പോ​ർ​ട്ട​ലി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി.​ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ൻ. വി​ജ​യ​കു​മാ​ർ, യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ശ്രീ​ധ​ര​ൻ, കു​റ്റി​ച്ച​ൽ വേ​ല​പ്പ​ൻ, എ​ൻ.​ബേ​ബി, അ​ക്കൗ​ണ്ട് ഓ​ഫീ​സ​ർ പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി കേ​ര​ള സ്റ്റേ​റ്റ് ബ്രാ​ഞ്ചി​നു കീ​ഴി​ൽ ഫ​സ്റ്റ് എ​യ്ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സെ​ന്‍റ് ജോ​ണ്‍ ആം​ബു​ല​ൻ​സി​ന്‍റെ അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​നു എ​തി​ർ​വ​ശ​ത്തു​ള്ള റെ​ഡ് ക്രോ​സ് സ്റ്റേ​റ്റ് ഓ​ഫീ​സു​മാ​യോ 04712478106,9778689773 ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടു​ക.