ടി​പ്പ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Friday, October 29, 2021 12:33 AM IST
ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ടം പോ​സ്‌​റ്റ് ഓ​ഫീ​സി​ന​ടു​ത്ത് ഇ​ന്ന​ലെ ടി​പ്പ​റും ബൈ​ക്കും കൂ​ട്ടി​മു​ട്ടി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം കാ​മ്പ​സി​ലെ ക്വാ​ര്‍​ട്ട​ര്‍ ന​മ്പ​ര്‍ എ​സ് 34-ല്‍ ​താ​മ​സി​ക്കു​ന്ന ത​ങ്ക​പ്പ​ന്‍ (54) ആ​ണ് മ​രി​ച്ച​ത്.

പ​ല​വ്യ​ഞ്ജ​ന​ക്ക​ട ന​ട​ത്തു​ന്ന ത​ങ്ക​പ്പ​ന്‍ ക​ട​യി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ഴ​ക്കൂ​ട്ട​ത്ത് വ​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മേ​ൽപ്പാ​ലം നി​ര്‍​മാ​ണ​ക്ക​രാ​റു​കാ​രാ​യ ക​മ്പ​നി​യു​ടേ​താ​ണ് ടി​പ്പ​ര്‍. പ​രി​ക്കേ​റ്റ ത​ങ്ക​പ്പ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: ബി​ന്ദു (കാ​ര്യ​വ​ട്ടം കാ​മ്പ​സ് ജീ​വ​ന​ക്കാ​രി). മ​ക്ക​ള്‍: ശി​വ​ന​ന്ദ​ന, ശി​വ​കൃ​ഷ്ണ​ൻ.