വൈ​എം​സി​എ ഹൈ- ​വൈ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Saturday, October 23, 2021 11:21 PM IST
തി​രു​വ​ന​ന്ത​പു​രം : വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഹൈ – ​വൈ ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കേ​ര​ള ല​ക്ഷ​ദ്വീ​പ് എ​ൻ​സി​സി ഡ​യ​റ​ക്ട​ർ കേ​ണ​ൽ എ​സ്. ഫ്രാ​ൻ​സി​സ് ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.
വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഷെ​വ.​ഡോ. കോ​ശി എം. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ വൈ​എം​സി​എ യൂ​ത്ത് എം​പ​വ​ർ​മെ​ന്‍റ് സെ​ക്ര​ട്ട​റി കോ​ശി അ​ല​ക്സാ​ണ്ട​ർ വൈ​ദ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ജി അ​ല​ക്സാ​ണ്ട​ർ, സു​മി​ൻ ഫി​ലി​പ്പ് ജോ​ൺ, വൈ​എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.