ശി​ൽ​പ്പ​ശാ​ല ന​ട​ത്തി
Saturday, October 23, 2021 11:20 PM IST
നേ​മം: വെ​ള്ളാ​യ​ണി ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി നേ​മം ബ്ലോ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​രെ വി​പ​ണി​യു​ടെ ചൂ​ഷ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളെ മൂ​ല്യ​വ​ർ​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റി നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ, ക​ന്പ​നി ചെ​യ​ർ​മാ​ൻ എ​സ്.​സു​രേ​ഷ്, ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്തു​കൃ​ഷ്ണ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​ല​താ​കു​മാ​രി, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ അ​ജി, ജ​യ​ല​ക്ഷ്മി, പ​ള്ളി​ച്ച​ൽ പ​ഞ്ച​യ​ത്തം​ഗം സ​ജി മു​ക്കു​ന​ട, ഡോ.​അ​രു​ണ്‍, സു​രേ​ഷ്ബാ​ബു, സി​സ്‌​സ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​സു​രേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.