പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ വി​ശാ​ല സ​ഖ്യം വേ​ണം: ജോ​സ് കെ. ​മാ​ണി
Saturday, October 23, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ഗീ​യ ക​ക്ഷി​ക​ൾ​ക്കെ​തി​രെ പോ​രാ​ടു​വാ​നും ക​ർ​ഷ​ക​ർ​ക്കെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കു​വാ​നു​മാ​യി പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ വി​ശാ​ല സ​ഖ്യ​മാ​ണ് ഇ​ന്ന് രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ന്‍റെ ഏ​ക​ദി​ന ജി​ല്ലാ നേ​തൃ​ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹാ​യ​ദാ​സ് നാ​ടാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ബെ​ന്നി ക​ക്കാ​ട് ,ഓ​ഫീ​സ് ചാ​ർ​ജ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ആ​ർ. സു​നു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. എ​സ്. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.