പ​ന്ത- ക​രു​മം​കു​ളം വിശുദ്ധ യു​ദാ​ശ്ലീ​ഹാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Saturday, October 23, 2021 11:19 PM IST
മാ​യം: പ​ന്ത- ക​രു​മം​കു​ളം വി​ശു​ദ്ധ യു​ദാ​ശ്ലീ​ഹാ ദേ​വാ​ല​യ തി​രു​നാ​ളി​ന് അ​ന്പൂ​രി ഫൊ​റോ​നാ വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി കൊ​ടി​യേ​റ്റി. തി​രു​നാ​ൾ 31 ന് ​സ​മാ​പി​ക്കും.
കൊ​ടി​യേ​റ്റി​നു​ശേ​ഷം ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​കു​ര്യാ​ക്കോ​സ് തെ​ക്കേ​ട​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു മു​ത​ൽ 31 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ന​ട​ത്തു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ചാ​ക്ക​പ്പ​ൻ ന​ടു​വി​ലേ​ക്ക​ളം, ഫാ. ​ജോ​സ​ഫ് ചെ​ന്പി​ല​കം, ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ൽ, ഫാ. ​വ​ർ​ഗീ​സ് ന​ന്പി​മ​ഠം, ഫാ. ​സു​ബി​ൻ കോ​ട്ടൂ​ർ സി​എം​ഐ, ഫാ. ​ടോ​ണി ചെ​ത്തി​പ്പു​ഴ, ഫാ. ​ബി​ജി പ​ടി​ഞ്ഞാ​റേ​ക്കൂ​റ്റ് തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് വി​കാ​രി മാ​ത്തു​കു​ട്ടി മു​ന്നാ​റ്റി​ൻ​മു​ഖം പ​റ​ഞ്ഞു.

30 ന് ​വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണം, ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം തു​ട​ങ്ങി​യ​വ ന​ട​ത്തും.​തി​രു​നാ​ൾ ദി​ന​മാ​യ 31ന് ​രാ​വി​ലെ പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം, നേ​ർ​ച്ച വെ​ഞ്ച​രി​പ്പ് എ​ന്നി​വ​യ്ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.