മൃ​ഗ​ശാ​ല​യി​ൽ പാ​മ്പ്ക​ടി​യേ​റ്റ് മ​രി​ച്ച ജീ​വ​ന​ക്കാ​ര​ന്‍റെ കുടുംബത്തിന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, October 23, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ കൂ​ടു​വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ പാ​ന്പു​ക​ടി​യേ​റ്റ്മ​രി​ച്ച എ. ​ഹ​ർ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​വും ആ​നു​കൂ​ല്യ​ങ്ങ​ളും കാ​ല​താ​മ​സം കൂ​ടാ​തെ ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും മ്യൂ​സി​യം മൃ​ഗ​ശാ​ലാ ഡ​യ​റ​ക്ട​ർ​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

ഹ​ർ​ഷാ​ദി​ന്‍റെ മ​ര​ണ​ത്തി​ൽ പി​താ​വ് എം. ​അ​ബ്ദു​ൾ സ​ലാം ദു​രു​ഹ​ത സം​ശ​യി​ക്കു​ന്ന​തി​നാ​ൽ മ്യൂ​സി​യം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പി​താ​വി​ന്‍റെ വാ​ദ​ങ്ങ​ൾ കൂ​ടി പ​രി​ശോ​ധി​ച്ച് അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ മ്യൂ​സി​യം പോ​ലീ​സ് ഹൗ​സ് ഓ​ഫീ​സ​ർ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി.

എം. ​അ​ബ്ദു​ൾ സ​ലാം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. രാ​ജ​വെ​മ്പാ​ല പോ​ലു​ള്ള​വ​യു​ടെ കൂ​ട് വൃ​ത്തി​യാ​ക്കു​മ്പോ​ൾ ഒ​ന്നി​ല​ധി​കം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ത് സൂ​പ്ര​ണ്ടി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നു​മു​ള്ള കേ​ന്ദ്ര മാ​ന​ദ​ണ്ഡം മൃ​ഗ​ശാ​ലാ അ​ധി​കൃ​ത​ർ പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ വാ​ദം പ​രി​ശോ​ധി​ക്ക​പ്പെ​ട​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട സ​മ​യ​ത്ത് ഹ​ർ​ഷാ​ദി​നെ സ​ഹാ​യി​ക്കാ​ൻ ആ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്ന​താ​യി മ്യൂ​സി​യം മൃ​ഗ​ശാ​ലാ ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു. ഭാ​വി​യി​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ നി​യ​മ​പ്ര​കാ​ര​മു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. മ്യൂ​സി​യം മൃ​ഗ​ശാ​ലാ ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ജീ​വ​ന​ക്കാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി എ​ല്ലാ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും മൃ​ഗ​ശാ​ല​യി​ൽ ല​ഭ്യ​മാ​ണെ​ന്ന് പ​റ​യു​ന്നു. പാ​മ്പി​ൻ കൂ​ട്ടി​ൽ ജോ​ലി​ചെ​യ്യു​ന്ന​തി​നു​ള്ള ഗം​ബൂ​ട്ടു​ക​ൾ, കൈ​യു​റ​ക​ൾ, പാ​മ്പു​ക​ളെ പി​ടി​ക്കാ​നാ​വ​ശ്യ​മാ​യ സ്റ്റി​ക്കു​ക​ൾ, വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ വാ​ക്കി​ടോ​ക്കി എ​ന്നി​വ വാ​ങ്ങി ന​ൽ​കി​യി​ട്ടു​ണ്ട്. മ​രി​ച്ച ജീ​വ​ന​ക്കാ​ര​ന് ജോ​ലി സം​ബ​ന്ധ​മാ​യ സ​മ്മ​ർ​ദ്ദ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന പി​താ​വി​ന്‍റെ വാ​ദം മ്യൂ​സി​യം ഡ​യ​റ​ക്ട​ർ ത​ള്ളി.