സ്കൂ​ൾ കെ​ട്ടി​ട​നി​ർ​മാ​ണം വൈ​കു​ന്നു
Friday, October 22, 2021 11:21 PM IST
കാ​ട്ടാ​ക്ക​ട : സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഊ​രൂ​ട്ട​മ്പ​ലം സ്കു​ളി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​യു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് സ്കൂ​ൾ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ൻ വേ​ണ്ടി അ​യ്യ​ൻ​കാ​ളി ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ സ്കൂ​ളി​നാ​ണ് ഈ ​അ​വ​സ്ഥ. ഒ​രേ​സ​മ​യം പ​ണി ആ​രം​ഭി​ച്ച മ​ല​യി​ൻ​കീ​ഴ് ഹൈ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി ഉ​ദ്ഘാ​ട​ന​വും ക​ഴി​ഞ്ഞു. എ​ന്നാ​ൽഊ​രൂ​ട്ട​മ്പ​ലം സ​ർ​ക്കാ​ർ സ്കൂ​ളി​ൽ പ​ണി ഇ​തു​വ​രെ​യും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.​തു​ട​ക്ക​ത്തി​ൽ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​മു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പ​ണി ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും എ​ത്ര​യും​വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും നി​ർ​മാ​ണ​പ്ര​വ​ർ​ത്തി എ​ങ്ങു​മെ​ത്തി​യി​ല്ല.പ​ണി ആ​രം​ഭി​ച്ച സ​മ​യ​ത്ത് എ​ൽ.​പി. സ്കൂ​ളി​ലെ ക്ലാ​സു​ക​ൾ മു​ഴു​വ​ൻ യുപിസ്കൂ​ളി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്.​സ്കൂ​ൾ അ​ധ്യ​യ​നം തു​ട​ങ്ങു​മ്പോ​ൾ യുപി സ്കൂ​ളി​ലെ കെ​ട്ടി​ട​ത്തി​ലു​ള്ള പ​ഠ​നം കു​ട്ടി​ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ പ​രാ​തി.