കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Friday, October 22, 2021 11:05 PM IST
പേ​രൂ​ർ​ക്ക​ട: ശാ​സ്ത​മം​ഗ​ലം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈക്കിൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ര​ണ്ടു വാ​ഹ​ന​ങ്ങ​ളും ഇ​ന്നോ​വ കാ​റി​ൽ ഇ​ടി​ച്ചു.​ പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​റോ​ഡി​ൽ വീ​ണു​കി​ട​ന്ന ഓ​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് നീ​ക്കം ചെ​യ്ത​ു .