നി​കു​തി ത​ട്ടി​പ്പ്: സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് യു​ഡി​എ​ഫ്
Friday, October 22, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ നി​കു​തി ത​ട്ടി​പ്പു കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യും വ​രെ സ​മ​രം തു​ട​രു​മെ​ന്ന് യു​ഡി​എ​ഫ്. വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു​ള്ളി​ൽ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തി​വ​രു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം തു​ട​രു​ക​യാ​ണ്.
ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി​യാ​ണ് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്. സ​മ​രം ശ​ക്ത​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​മെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് പി. ​പ​ത്മ​കു​മാ​ർ അ​റി​യി​ച്ചു. ക​ണ്ടം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​വ​യ്ക്ക് പ​ക​രം പു​തി​യ കാ​റു​ക​ൾ വാ​ങ്ങാ​ൻ അ​ധി​ക​മാ​യി ചെ​ല​വാ​യ തു​ക​യ്ക്ക് മേ​യ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ അ​നു​മ​തി അ​ട​ക്ക​മു​ള്ള അ​ജ​ണ്ട​ക​ൾ 10 മി​നി​റ്റ് കൊ​ണ്ടാ​ണ് പാ​സാ​ക്കി​യ​ത്. ഇ​ത് പു​ര ക​ത്തു​ന്പോ​ൾ വാ​ഴ വെ​ട്ടു​ന്ന ത​ന്ത്ര​മാ​ണെ​ന്നും പി. ​പ​ത്മ​കു​മാ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.അ​റ​സ്റ്റ് പോ​ലീ​സി​ന്‍റെ ജോ​ലി​യാ​ണെ​ന്ന സ്ഥി​രം മ​റു​പ​ടി​യി​ൽ ഭ​ര​ണ​പ​ക്ഷം ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ​മ​രം തു​ട​രാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫി​ന്‍റെ പ​ത്താം ദി​വ​സ​ത്തെ സ​മ​രം മു​ൻ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.