കോ​ൺ​ഗ്ര​സ് താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ഇന്ന്
Thursday, October 21, 2021 11:30 PM IST
നെ​ടു​മ​ങ്ങാ​ട്: വ​ലി​യ​മ​ല ഐ​എ​സ്ആ​ർ​ഒ​യ്ക്കു വേ​ണ്ടി സ്ഥ​ലം വി​ട്ടു കൊ​ടു​ത്ത പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച പ​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​രു​പ്പൂ​ര് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തും. അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് 68.23 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. തു​ക അ​നു​വ​ദി​ച്ചി​ട്ട് മൂ​ന്നു മാ​സ​മാ​യി​ട്ടും അ​ത് വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​രു​പ്പൂ​ര് ഷി​ബു അ​റി​യി​ച്ചു.