ക​ണ്ട​ക്ട​റെ പ്യൂ​ണാ​ക്കി : നി​യ​മ ലം​ഘ​ന​മു​ണ്ടാ​യോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, October 21, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം : ക​ണ്ട​ക്ട​ർ ജോ​ലി​ക്കി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ​യും ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലൈ​റ്റ് ഡ്യൂ​ട്ടി ചെ​യ്തു കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നെ ത​രം താ​ഴ്ത്തി ശ​മ്പ​ള​ത്തി​ൽ 6500 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
അ​പ​ക​ട​ത്തി​ൽ 40 ശ​ത​മാ​നം വൈ​ക​ല്യം സം​ഭ​വി​ച്ച ജീ​വ​ന​ക്കാ​ര​ന്‍റെ കാ​ര്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മ​ത്തി​ലെ ഇ​രു​പ​താം വ​കു​പ്പി​ന്‍റെ ലം​ഘ​ന​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.
27 ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ആ​റ്റി​ങ്ങ​ൽ അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി പി ​സു​നി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ണ്ട​ക്ട​റാ​യി​രു​ന്ന പ​രാ​തി​ക്കാ​ര​നെ പ്യൂ​ണാ​യാ​ണ് ത​രം താ​ഴ്ത്തി​യ​ത്.