പ്ര​ഭാ​ത​സ​വാ​രി​ക്കുപോയ യുവാവ്‍ മ​രി​ച്ച​നി​ല​യി​ല്‍
Thursday, October 21, 2021 11:29 PM IST
വെ​മ്പാ​യം: വീ​ട്ടി​ല്‍ നി​ന്നും പ​തി​വു​പോ​ലെ പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ ആ​ളി​നെ അ​ടു​ത്തു​ള്ള റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ടു​വേ​ലി ഇ​ടു​ക്കും​ത​ല പ​ന​യ​റ​കോ​ണ​ത്ത് വീ​ട്ടി​ല്‍ ജി.​സ​ജീ​വി (41) നെ ​ആ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു പിറ​കുവ​ശത്ത് ഇ​രു​ന്നൂ​റോ​ളം മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വി​ജ​ന​മാ​യ റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ രാ​വി​ലെ പ​ത്തോ​ടെ മ​രി​ച്ച നി​ല​യി​ല്‍ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു .

പു​ല​ര്‍​ച്ചെ പ​തി​വു പോ​ലെ ന​ട​ക്കാ​ന്‍ ഇ​റ​ങ്ങി​യ സ​ജീ​വ​ന്‍ എ​ന്നും തി​രി​ച്ചെ​ത്തു​ന്ന സ​മ​യം ആ​യി​ട്ടും കാ​ണാ​ത്ത​തി​നാ​ല്‍ വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷി​ക്കു​ക​യും ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ചെ​യ്തു. ഫോ​ണി​ലും കി​ട്ടാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​രും അ​ന്വേ​ഷി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ആ​ണ് സ​ജീ​വ​നെ റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ​ജീ​വ​ന്‍റെ ക​ഴു​ത്തി​ല്‍ വ​യ​റിം​ഗി​നു കെ​ട്ടാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ടാ​ഗ് ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

എ​സ്പി പി.​കെ. മ​ധു, എ​എ​സ്പി രാ​ജ് പ്ര​സാ​ദ്‌, ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി സു​നീ​ഷ് ബാ​ബു, ഡി​സി​ആ​ര്‍​ബി ബി​ജു കു​മാ​ര്‍, വ​ട്ട​പ്പാ​റ സി​ഐ ഗി​രി​ലാ​ല്‍, എ​സ്ഐ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്ത് എ​ത്തി. ഡോ​ക് സ്ക്വാ​ഡും, ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​യി. ഭാ​ര്യ: ഷീ​ബ റാ​ണി. മ​ക​ള്‍: ഗൗ​രി സ​ജീ​വ് (പ്ല​സ്ടു വി​ദ്യാ​ര്‍​ഥി). മ​ക​ന്‍ അ​ര്‍​ജു​ന്‍ സ​ജീ​വ് (ഏ​ഴാം ക്ലാ​സ്).