തീ​ര​ത്തി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ൾ ഇ​ടി​ച്ചു​നേ​ടി ഏ​ഴ് മെ​ഡ​ലു​ക​ൾ
Thursday, October 21, 2021 11:29 PM IST
വി​ഴി​ഞ്ഞം: ബോ​ക്സിം​ഗി​ൽ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​ലൂ​ടെ വി​ഴി​ഞ്ഞം തീ​ര​ദേ​ശ​ത്തെ ചു​ണ​ക്കു​ട്ടി​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത് ര​ണ്ടു സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ ഏ​ഴ് മെ​ഡ​ലു​ക​ൾ. ക​ഴി​ഞ്ഞ ആ​ഴ്ച ആ​റ്റി​ങ്ങ​ലി​ൽ ന​ട​ന്ന സം​സ്ഥാ​ന അ​മ​ച്വ​ർ ബോ​ക്സിം​ഗ് ചാന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ് ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള വി​ഴി​ഞ്ഞ​ത്തു​കാ​രു​ടെ​ മെ​ഡ​ൽ നേ​ട്ടം.

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഡാ​നി​യേ​ൽ സേ​വ്യ​ർ( സ്വ​ർ​ണം, 70 കി.​ഗ്രാം, എ​ട്ടാം ക്ലാ​സ്), മോ​ണി​ക്ക(​സ്വ​ർ​ണം,32 കി.​ഗ്രാം, ആ​റാം ക്ലാ​സ്), റോ​ബോ ആ​ന്‍റ​ണി( വെ​ള്ളി, 50 കി.​ഗ്രാം,ഏ​ഴാം ക്ലാ​സ്), ജി​യോ (വെ​ള്ളി, 40 കി​ഗ്രാം, ഒ​ന്പ​താം ക്ലാ​സ്), പ്ര​വീ​ൺ( വെ​ങ്ക​ലം, 49 കി.​ഗ്രാം, ഒ​ന്പ​താം ക്ലാ​സ്), സാ​വി​യോ ജോ​ൺ (വെ​ങ്ക​ലം, 55 കി.​ഗ്രാം, എ​ട്ടാം ക്ലാ​സ്), ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ജെ​ഫി വി​ൽ​സ​ൺ (വെ​ങ്ക​ലം, 80 കി​ഗ്രാം, പ​ത്താം ക്ലാ​സ്) എ​ന്നി​വ​രാ​ണ് ജേ​താ​ക്ക​ൾ. വി​ഴി​ഞ്ഞം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ ത​ല​സ്ഥാ​ന ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​ഴി​ഞ്ഞം സീ ​ഫൈ​റ്റേ​ഴ്സ് ബോ​ക്സിം​ഗ് ക്ല​ബ് മു​ഖാ​ന്തി​ര​മാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. വി​ഴി​ഞ്ഞം നി​വാ​സി പി​യ​ൻ റോ​മ​ൻ ആ​ണ് പ​രി​ശീ​ല​ക​ൻ . ക​ഴി​ഞ്ഞ ത​വ​ണ​ത്തെ മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച​ത് ര​ണ്ടു മെ​ഡ​ലു​ക​ളെ​ങ്കി​ൽ ഇ​ത്ത​വ​ണ ത​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ൾ എ​ണ്ണം ഏ​ഴാ​യി വ​ർ​ധി​പ്പി​ച്ച​തി​ലും പ്രി​യ​നു സ​ന്തോ​ഷം. ക​ഴി​ഞ്ഞ ത​വ​ണ ജി​ല്ലാ ചാം​പ്യ​ൻ​ഷി​പി​ൽ റ​ണ്ണ​റ​പ്പും ആ​യി​രു​ന്നു.