നെ​യ്യാ​റി​ന്‍ തീ​ര​ത്ത് നൊ​ച്ചി​യൂ​രി​ല്‍ വീ​ടു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍
Thursday, October 21, 2021 11:29 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ക​ന്നി​പ്പു​റം ക​ട​വി​നു സ​മീ​പ​ത്തെ​യും ചെ​ങ്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നൊ​ച്ചി​യൂ​ര്‍ ഭാ​ഗ​ത്തെ​യും നെ​യ്യാ​റി​ന്‍റെ തീ​ര​ത്തെ വീ​ടു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍. ക​ന​ത്ത മ​ഴ​യി​ല്‍ ക​ര ക​വി​ഞ്ഞ ന​ദി​യോ​ട് ചേ​ര്‍​ന്ന് പ​ല വീ​ടു​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ന്നി​രു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വീ​ടു​ക​ളു​ടെ അ​പ​ക​ടാ​വ​സ്ഥ വ്യ​ക്ത​മാ​കു​ന്ന​ത്. ക​ന്നി​പ്പു​റം ക​ട​വി​നു സ​മീ​പ​ത്തെ വീ​ടി​ന്‍റെ വ​ലി​യ മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണു. നൊ​ച്ചി​യൂ​ര്‍ വാ​ര്‍​ഡി​ലെ ബ​ണ്ട് റോ​ഡ് ത​ക​ര്‍​ന്നു. ശ​ബ​രി​മു​ട്ട​ത്തെ ക്രി​സ്തു​ദാ​സി​ന്‍റെ വീ​ട് ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​മെ​ന്ന സ്ഥി​തി​യി​ലാ​ണെ​ന്ന് വാ​ര്‍​ഡ് മെ​ന്പ​ര്‍ അ​റി​യി​ച്ചു. സ​മീ​പ​ത്തെ ചി​ല വീ​ടു​ക​ളും അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്നു. പ​ല വീ​ടു​ക​ളും വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. ചെ​ങ്ക​ല്‍ സാ​യി​കൃ​ഷ്ണ പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ട്ടു കു​ടും​ബ​ങ്ങ​ളി​ലാ​യി 15പേ​ര്‍ നി​ല​വി​ല്‍ ക്യാ​ന്പി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ചി​ല വീ​ട്ടു​കാ​ര്‍ ബ​ന്ധു​ഗൃ​ഹ​ങ്ങ​ളി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി താ​മ​സം മാ​റ്റി​യ​താ​യും അ​റി​യു​ന്നു. താ​ലൂ​ക്ക് ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ നൊ​ച്ചി​യൂ​രി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വീ​ടു​ക​ളു​ടെ പ​രി​സ​രം സ​ന്ദ​ര്‍​ശി​ച്ചു.