സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ: മ​ന്ത്രി കെ. ​രാ​ജ​ന്‍
Thursday, October 21, 2021 11:29 PM IST
നേ​മം: പ്ര​ള​യ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പ​രി​പൂ​ര്‍​ണ സു​ര​ക്ഷ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നും മ​റ്റ് വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നു​ള്ള സ​മ​യ​മ​ല്ല ഇ​തെ​ന്നും റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന്‍. ഈ ​ഘ​ട്ട​ത്തി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളൊ​ക്കെ മ​റ​ന്ന് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ല്ലി​യൂ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 428 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 30,000 പേ​രെ സു​ര​ക്ഷി​ത​രാ​യി പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ എ​ത്ര ക്യാ​മ്പു​ക​ള്‍ വേ​ണ​മെ​ങ്കി​ലും ആ​രം​ഭി​ക്കാ​നു​ള്ള സം​വി​ധാ​നം സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഓ​റ​ഞ്ച് ബു​ക്ക് -2021 ല്‍ ​പ​റ​യു​ന്ന ഉ​യ​ര്‍​ന്ന പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി പാ​ര്‍​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ദു​ര​ന്ത​സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ ആ​ളു​ക​ള്‍ ഇ​പ്പോ​ഴും ഉ​ണ്ടെ​ങ്കി​ല്‍ ഇ​ന്ന് രാ​ത്രി​യോ​ടെ പൂ​ര്‍​ണ​മാ​യും അ​വ​രെ​യും മാ​റ്റി പാ​ര്‍​പ്പി​ക്കും. ഇ​തി​നാ​യി എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ 12 ടീ​മു​ക​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ആ​ര്‍​മി, നേ​വി, എ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സേ​ന​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ പോ​ലീ​സ്, റ​വ​ന്യു, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​ങ്ങ​ള്‍ മു​ഴു​വ​ന്‍ സ​മ​യ​വും ക്യാ​മ്പ് ചെ​യ്യ​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. എം.​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ, സ​ബ്ക​ള​ക്ട​ര്‍ എം.​എ​സ് മാ​ധ​വി​ക്കു​ട്ടി, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​കെ വി​നീ​ത്, റ​വ​ന്യു ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മ​ന്ത്രി​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.