ബാ​ങ്കു​ക​ൾ കൂ​ടു​ത​ൽ വാ​യ്പ ന​ൽ​ക​ണം: ഡോ. ​ശ​ശി ത​രൂ​ർ എം​പി
Thursday, October 21, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലും, തൊ​ഴി​ൽ​ന​ഷ്ട​വും നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്കു​ക​ൾ വാ​യ്പ​ന​ൽ​കാ​ൻ മ​ടി​കാ​ണി​ക്ക​രു​തെ​ന്ന് ഡോ. ​ശ​ശി ത​രൂ​ർ എം​പി പ്ര​സ്താ​വി​ച്ചു. ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന​സ​മി​തി​യോ​ഗം ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ല സ്വ​കാ​ര്യ​ബാ​ങ്കു​ളു​ടേ​യും ഈ ​വ​ർ​ഷ​ത്തെ വാ​യ്പാ​വി​ത​ര​ണം കു​റ​വാ​ണ്. വി​ദ്യാ​ഭ്യാ​സ-​കാ​ർ​ഷി​ക മേ​ഖ​ലാ​വാ​യ്പ​ക​ൾ ന​ൽ​കു​ന്ന​തി​ൽ സ്വ​കാ​ര്യ​ബാ​ങ്കു​ക​ൾ മ​ടി​കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലീ​ഡ് ബാ​ങ്കാ​യ ഐ​ഒ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​സ​മി​തി യോ​ഗ​ത്തി​ൽ ഇ​ൻ​ഡ്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ചീ​ഫ് റീ​ജ​ണ​ൽ മാ​നേ​ജ​ർ വി. ​എ​ച്ച്. സ​ന്തോ​ഷ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​സ​ർ​വ് ബാ​ങ്ക് മാ​നേ​ജ​ർ വി. ​വി. വി​ശാ​ഖ്, ന​ബാ​ർ​ഡ് ജി​ല്ലാ വി​ക​സ​ന ഓ​ഫീ​സ​ർ മി​നു അ​ൻ​വ​ർ എ​ന്നി​വ​ർ ബാ​ങ്കു​ക​ളു​ടെ വാ​യ്പാ​വി​ത​ര​ണം അ​വ​ലോ​ക​നം ചെ​യ്തു. ലീ​ഡ് ഡി​സ്ട്രി​ക്ട് മാ​നേ​ജ​ർ ജി. ​ശ്രീ​നി​വാ​സ​പൈ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ൽ ബാ​ങ്കു​ക​ളി​ലെ ജൂ​ൺ വ​രെ​യു​ള്ള ആ​കെ നി​ക്ഷേ​പം 101749 കോ​ടി രൂ​പ​യും, വാ​യ്പ 64760 കോ​ടി രൂ​പ​യു​മാ​ണ്. വാ​യ്പാ നി​ക്ഷേ​പാ​നു​പാ​തം 64 ശ​ത​മാ​ന​മാ​ണ്. ജൂ​ൺ 30 വ​രെ ബാ​ങ്കു​ക​ൾ 2705 കോ​ടി​രൂ​പ മു​ൻ​ഗ​ണ​നാ​മേ​ഖ​ല​യി​ൽ വാ​യ്പ​ന​ൽ​കി. ഇ​തി​ൽ 1523 കോ​ടി​രൂ​പ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും, 1036 കോ​ടി​രൂ​പ ചെ​റു​കി​ട​വ്യ​വ​സാ​യ​മേ​ഖ​ല​യി​ലും, 146 കോ​ടി​രൂ​പ ഇ​ത​ര​മു​ൻ​ഗ​ണ​നാ മേ​ഖ​ല​യി​ലു​മാ​ണ് ബാ​ങ്കു​ക​ൾ വാ​യ്പ​ന​ൽ​കി​യ​ത്.