കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി വാ​ണി​ജ്യ സ​മു​ച്ഛ​യ​ത്തി​ൽ വി​ള്ള​ൽ
Sunday, October 17, 2021 11:09 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി വാ​ണി​ജ്യ സ​മു​ച്ഛ​യ​ത്തി​ലെ ഭി​ത്തി​ക​ളി​ൽ വി​ള്ള​ൽ വീ​ണ​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.
മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന ഭി​ത്തി​യി​ലാ​ണ് വി​ള്ള​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. പ​ല ഭാ​ഗ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ പൊ​ട്ടി​പൊ​ളി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
ഇ​രു​മ്പു​ക​മ്പി​ക​ൾ പ​ല​തും തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ചു.​കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​വ​ശ​ത്തെ ഭി​ത്തി പ​തി​ന​ഞ്ച് അ​ടി​യി​ലേ​റെ പൊ​ട്ടി​മാ​റി​യ നി​ല​യി​ലാ​ണ്. മൂ​ന്ന് കോ​ടി​യി​ലേ​റെ രൂ​പ​മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​കൂ​ര പൊ​ട്ടി​പൊ​ളി​ഞ്ഞു നി​ല​യി​ലാ​ണ്.
കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ വാ​ട​ക ന​ൽ​കു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും യാ​തൊ​രു സം​വി​ധാ​ന​വും അ​ധി​കൃ​ത​ർ ഒ​രു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ വെ​ള്ള​ത്തി​ൽ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു

വെ​ള്ള​റ​ട: വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു.​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രെ​ത്തി ഒ​ത്തു​തീ​ര്‍​പ്പാ​ക്കി.​വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു. പ​ന്നി​മ​ല കു​രി​ശു​മ​ല റോ​ഡി​ല്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വെ​ട്ടു​കു​റ്റി സ്വ​ദേ​ശി വി.​എം. ഷി​ബു​വാ​ണ് വെ​ള്ള​ത്തി​ൽ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ച​ത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​ആ​ര്‍. മൃ​ദു​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​റ​ട പോ​ലീ​സെ​ത്തി ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ചു.