ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ബ്കാ​രി കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Sunday, October 17, 2021 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ബ്കാ​രി കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. വെ​ങ്ങാ​നൂ​ർ പ​ന​ങ്ങോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് യൂ​സ​ഫ് (40) നെ​യാ​ണ് കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​വ​ളം ബീ​ച്ചി​ൽ റ​സ്റ്റ​റ​ന്‍റ് ന​ട​ത്തു​ന്ന പ്ര​തി ലോ​ക് ഡൗ​ൺ കാ​ല​ത്ത് ബി​യ​ർ പാ​ർ​ട്ടി ന​ട​ത്തി​യ​തി​നാ​ണ് പോ​ലീ​സ് അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ കോ​വ​ളം എ​സ്എ​ച്ച്ഒ പ്രൈ​ജു, എ​സ്ഐ അ​നീ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, ല​ജീ​വ്, ശ്യാം ​എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ അ​റ​സ്റ്റി​ൽ

ക​ഴ​ക്കൂ​ട്ടം : വി​വി​ധ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് മു​ങ്ങി​ന​ട​ന്ന പി​ടി​കി​ട്ടാ​പു​ള്ളി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ൺ​വി​ള പ്രേ​മ​വി​ലാ​സം വീ​ട്ടി​ൽ ര​തീ​ഷ് (41), പി​ര​പ്പ​ൻ​കോ​ട് വാ​ദ്ധ്യാ​രു​കോ​ണ​ത്ത് പ്ര​കാ​ശ്(48) എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ര​തീ​ഷി​ന് ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക കേ​സും ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ൽ അ​ടി​പി​ടി കേ​സും ഉ​ൾ​പ്പെ​ടെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 23ഓ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. മോ​ഷ്ടാ​വാ​യ പ്ര​കാ​ശ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ ഇ​രു​വ​രു​ടേ​യും പേ​രി​ൽ കോ​ട​തി എ​ൽ​പി വാ​റ​ന്‍​ഡ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ര​തീ​ഷി​നെ മ​ൺ​വി​ള നി​ന്നും, പ്ര​കാ​ശി​നെ വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.