ശു​ഭാം​ഗാ​ന​ന്ദ സ്വാ​മി​ക്ക് വ​യ​ൽ​വാ​രം വീ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Sunday, October 17, 2021 11:09 PM IST
ശ്രീ​കാ​ര്യം : ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ്രീ​നാ​രാ​യ​ണ ഗു​രു​കു​ലം സെ​ക്ര​ട്ട​റി ശു​ഭാം​ഗാ​ന​ന്ദ സ്വാ​മി​ക്ക് ചെ​മ്പ​ഴ​ന്തി ഗു​രു​കു​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ചെ​മ്പ​ഴ​ന്തി വ​യ​ൽ​വാ​രം വീ​ടി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​ജു പ​വി​ത്ര​ൻ,ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നീ​ഷ് ചെ​മ്പ​ഴ​ന്തി, ക​ൺ​വീ​ന​ർ സി.​രാ​ജേ​ന്ദ്ര​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ശോ​ക് കു​മാ​ർ, എ​സ്.​എ​ൻ.​വി സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ന്നു

വെ​ഞ്ഞാ​റ​മൂ​ട്: ശ​ക്ത​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​വീ​ടു​ക​ൾ ത​ക​ർ​ന്നു. ക​രിം​പാ​ലോ​ട് സ്വ​ദേ​ശി​നി ഗോ​മ​തി​യു​ടെ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഗോ​മ​തി​യും ഭ​ർ​ത്താ​വും സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ദ​ർ​ശ​നാ​വ​ട്ടം വാ​ർ​ഡി​ൽ കോ​യി​ക്ക​മൂ​ല സ്വ​ദേ​ശി​നി ര​മ​ണി​യു​ടെ വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ട​സ​മ​യ​ത്ത് ര​മ​ണി​യും മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.