മ​ണ്ണാ​മൂ​ല - ബം​ഗ്ലാ​വു​വി​ള റോ​ഡി​ൽ വെ​ള്ളം ക​യ​റി
Sunday, October 17, 2021 10:56 PM IST
പേ​രൂ​ർ​ക്ക​ട: ക​ന​ത്ത മ​ഴ​യി​ൽ കി​ള്ളി​യാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ മ​ണ്ണാ​മ്മൂ​ല-​ബം​ഗ്ലാ​വു​വി​ള റോ​ഡി​ൽ വെ​ള്ളം ക​യ​റി. റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ട​വി​ട്ടു​ള്ള ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ കി​ള്ളി​യാ​ർ ക​ര​ക​വി​ഞ്ഞ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​മെ​ങ്കി​ലും അ​തി​നു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ൽ കി​ള്ളി​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ബ​ണ്ട് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​ബ​ണ്ടി​ന്‍റെ ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം ഇ​പ്പോ​ൾ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.
മ​ണ്ണാ​മ്മൂ​ല -ബം​ഗ്ലാ​വു​വി​ള റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യി വെ​ള്ളം ഇ​റ​ങ്ങു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് പ​രി​സ​ര​വാ​സി​ക​ൾ.