കോ​ർ​പ​റേ​ഷ​ൻ നി​കു​തി വെ​ട്ടി​പ്പ്! ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നും ഒ​ളി​ച്ചോ​ടി മേ​യ​റും ഭ​ര​ണ​സ​മി​തി​യും
Saturday, October 16, 2021 11:04 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം : നി​കു​തി വെ​ട്ടി​പ്പു കേ​സി​ൽ ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​സ്ഥാ​ന​ത്തു വ​ന്ന​തു സി​പി​എ​മ്മി​നേ​യും കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തേ​യും പ്ര​തി​സ​ന്ധ​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ നോ​ക്കു​കു​ത്തി​യാ​ക്കി വെ​ട്ടി​പ്പി​ൽ പ്ര​തി​ക​ളാ​യ​വ​രെ സി​പി​എം ജി​ല്ലാ നേ​താ​ക്ക​ൾ പ്ര​ത്യ​ക്ഷ​മാ​യി സം​ര​ക്ഷി​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യ​തു പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ 17 ദി​വ​സ​മാ​യ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ർ​പ​റേ​ഷ​നു​ള്ളി​ൽ തു​ട​രു​ന്ന സ​മ​ര​വും പു​റ​ത്തു പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളും ഗൗ​ര​വ​ത്തി​ൽ കാ​ണ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണു ജി​ല്ല​യി​ലെ സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ.
നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി​യും യു​ഡി​എ​ഫും പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലാ​ണ്. കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സും പ​രി​സ​ര​വും ശ​ക്ത​മാ​യ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി കോ​ർ​പ​റേ​ഷ​നി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ളെ ക​വാ​ട​ത്തി​ൽ ത​ന്നെ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​ണു ഓ​ഫീ​സു​നു​ള്ളി​ലേ​യ്ക്കു ക​ട​ത്തി വി​ടു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ എ​ത്തു​ന്ന​വ​രെ പാ​ർ​ക്കിം​ഗി​നു സൗ​ക​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞു ഒ​ഴി​വാ​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.
കോ​ർ​പ​റേ​ഷ​ന്‍റെ മു​ൻ​വ​ശ​ത്ത് പോ​ലീ​സി​നെ കാ​ണു​ന്ന അ​വ​സ​ര​ത്തി​ൽ ത​ന്നെ ഭ​യ​ത്തോ​ടെ മ​ട​ങ്ങു​ന്ന​വ​രും ധാ​രാ​ള​മു​ണ്ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എ​മ്മി​ലെ ഒ​രു പ്രാ​ദേ​ശി​ക നേ​താ​വ് പാ​ർ​ട്ടി​യി​ലെ ഒ​രു മു​തി​ർ​ന്ന നേ​താ​വി​നെ സ​മീ​പി​ച്ച​പ്പോ​ൾ ശ​കാ​ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത്.
റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ൽ ചി​ല സെ​ക്‌​ഷ​നു​ക​ളി​ൽ മാ​സ​ങ്ങ​ളാ​യി അ​പേ​ക്ഷ​ക​ൾ ക​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. മേ​യ​റോ​ടു പ​രാ​തി​പ്പെ​ട്ടി​ട്ടു പോ​ലും ഫ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. അ​ഴി​മ​തി​ക്കു കൂ​ട്ടു​നി​ൽ​ക്കു​ന്ന ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ പി​ടി​യി​ൽ മേ​യ​റും ഭ​ര​ണ​സ​മി​തി​യും പെ​ട്ടൂ​വെ​ന്നാ​ണു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം.
പ്ര​തി​പ​ക്ഷ സ​മ​ര​ത്താ​ൽ ഭ​ര​ണം പോ​ലും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും പെ​ട്ടെ​ന്നു വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.