ചു​മ​ര് ഇ​ടി​ഞ്ഞു വീ​ണ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്
Saturday, October 16, 2021 11:03 PM IST
പോ​ത്ത​ൻ​കോ​ട് : ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ചു​മ​ര് ഇ​ടി​ഞ്ഞു വീ​ണ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്. കൈ​ലാ​ത്ത്കോ​ണം വി​ള​യി​ൽ വീ​ട്ടി​ൽ ബി​നു​കു​മാ​റി​ന്‍റെ മ​ക്ക​ളാ​യ അ​ഭി​ജി​ത്,അ​ഭി​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ൾ കി​ട​ന്ന ഭാ​ഗ​ത്തേ​ക്ക് വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ഒ​രു​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.