തീ​ര​ദേ​ശ​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി
Saturday, October 16, 2021 11:02 PM IST
വി​ഴി​ഞ്ഞം: ക​ന​ത്ത​മ​ഴ​യി​ൽ തീ​ര​ദേ​ശ​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി വ്യാ​പ​ക നാ​ശം.അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തും മൂ​ല, ക​രിം​കു​ളം തീ​ര​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി .കാ​ഞ്ഞി​രം​കു​ളം ചാ​ണി​യി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് ത​ക​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി.
അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി ജാ​നി പ​ത്രോ​സി​ന്‍റെ വീ​ട് ത​ക​ർ​ന്ന് വീ​ണെ​ങ്കി​ലും ആ​ൾ​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളം ക​യ​റി​യ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
വെ​ള്ളം ക​യ​റി​യ ഭാ​ഗ​ത്ത് പ​മ്പിം​ഗ് ന​ട​ത്തി വെ​ള്ള​ക്കെ​ട്ട് കു​റ​യ്ക്കാ​നു​ള്ള ശ്ര​മം വി​ഴി​ഞ്ഞംഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​രു​ക​യാ​ണ്. വി​ഴി​ഞ്ഞം മു​സ്‌​ലിം കോ​ള​നി​യി​ൽ മ​ൺ​സൂ​റി​ന്‍റെ വീ​ട് മ​ഴ​യി​ൽ ത​ക​ർ​ന്ന് വീ​ണു.​സ​മീ​പ​ത്തെ മാ​ഹി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തേ​ക്ക് കു​ന്നി​ടി​ഞ്ഞ് വീ​ണു.