ആ​ശ​ങ്ക​യു​ടെ ദു​രി​ത പെ​യ്ത്ത്; രാ​ത്രി​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ
Saturday, October 16, 2021 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ര​ണ്ടു ദി​വ​സം മു​ൻ​പ് ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. ജി​ല്ല​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു.

ക​ണ്ണ​മ്മൂ​ല ആ​മ​യിഴഞ്ചാ​ൻ തോ​ട്ടി​ൽ ഒ​ഴി​ക്കി​ൽ​പ്പെ​ട്ട​ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ന​ഗ​ർ​ദീ​പ് മ​ണ്ഡ​ലി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഫ​യ​ർ​ഫോ​ഴ്സ് രാ​ത്രി വൈ​കി​യും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ചെ​ന്പ​ക​മം​ഗ​ല​ത്ത് വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണു. ബാ​ല​രാ​മ​പു​രം ഇ​ട​മ​ന​കു​ഴി​യി​ൽ ര​ണ്ടു വീ​ടു​ക​ളി​ലെ കി​ണ​റു​ക​ൾ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ബി​ന്ദു, ജ​യ എ​ന്നി​വ​രു​ടെ വീ​ടു​ക​ളോ​ടു ചേ​ർ​ന്നു​ള്ള കി​ണ​റു​ക​ളാ​ണ് ഇ​ടി​ഞ്ഞു​താ​ണ​ത്.

മ​ണ്ണ​ന്ത​ല​യി​ൽ റോ​ഡി​ലേ​ക്ക് മ​രം മ​റി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു​നീ​ക്കി. ജി​ല്ല​യി​ൽ എ​ട്ടു ക്യാ​ന്പു​ക​ളി​ലാ​യി 368 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. വെ​ള്ളാ​യ​ണി​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രെ വെ​ള്ളാ​യ​ണി എ​ൽ​പി സ്കൂ​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു. ഹെ​ക്ട​ർ ക​ണ​ക്കി​നു കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി ന​ശി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഴ​ക​ൾ നി​ലം പ​തി​ച്ചു. ജി​ല്ല​യി​ൽ പ​ല റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ജി​ല്ല​യി​ലെ ഡാ​മു​ക​ൾ തു​റ​ന്നു. നെ​യ്യാ​ർ, പേ​പ്പാ​റ, അ​രു​വി​ക്ക​ര ഡാ​മു​ക​ളാ​ണ് തു​റ​ന്ന​ത്. നെ​യ്യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ 600 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജ​ല​നി​ര​പ്പ് 84.530 മീ​റ്റ​ർ ആ​ണ്. ഇ​വി​ടെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 84.750 മീ​റ്റ​ർ ആ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പെ​യ്യു​ന്ന മ​ഴ​യി​ൽ നേ​രി​യ ശ​മ​നം ഉ​ണ്ടാ​യെ​ങ്കി​ലും ആ​ശ​ങ്ക ഒ​ഴി​ഞ്ഞി​ട്ടി​ല്ല. വ​ന​മേ​ഖ​ല​യി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഇ​നി​യും മ​ഴ ശ​ക്തി പ്രാ​പി​ച്ചാ​ൽ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തേ​ണ്ടി വ​രും. ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ചെ​യ്യു​ന്ന​ത്.

നെ​യ്യാ​ർ ജ​ലാ​ശ​യ​ത്തി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തും വ​ന​മേ​ഖ​ല​യി​ലും തു​ട​ർ​ച്ച​യാ​യി മ​ഴ​പെ​യ്യു​ന്ന​തു​മൂ​ലം നെ​യ്യാ​ർ ജ​ലാ​ശ​യ​ത്തി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നെ​യ്യാ​റ്റി​ലേ​ക്ക് എ​ത്തു​ന്ന മു​ല്ല​യാ​ർ, വ​ള്ളി​യാ​ർ, ക​ര​പ്പ​യാ​ർ എ​ന്നീ ചെ​റു ആ​റു​ക​ളും അ​രു​വി​ക​ളും കൈ ​തോ​ടു​ക​ളും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തു​മൂ​ലം നെ​യ്യാ​റ്റി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ത്തെ ഇ​രു​ക​ര​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​റി​യി​ച്ചു.

പേ​പ്പാ​റ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ നി​ല​വി​ൽ 70 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ 30 സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ 390 സെ​ന്‍റീ മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. സ​മീ​പ വാ​സി​ക​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. രാ​ത്രി യാ​ത്ര​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ റോ​ഡി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യി 0471-2333101 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.നി​ല​വി​ൽ ജി​ല്ല​യി​ൽ ര​ണ്ട് ദു​രി​താ​ശ്വ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. എംഎ​ൻഎ​ൽപിഎ​സ് ക​ല്ലി​യൂ​ർ, പേ​ട്ട വി​ല്ലേ​ജി​ലെ ഈ​ഞ്ച​ക്ക​ൽ യുപിഎ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.