കോ​വി​ഡ് ബാ​ധി​ച്ച് ന​ഴ്സ് മ​രി​ച്ചു
Friday, September 24, 2021 11:40 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ന​ഴ്സ് മ​രി​ച്ചു. പ്രാ​വ​ച്ച​ന്പ​ലം കോ​ണ്‍​വ​ന്‍റ് റോ‍​ഡി​ല്‍ രാ​ജ​ശ്രീ​യി​ല്‍ ശ്രീ​ജി​ത്ത് നാ​യ​രു​ടെ ഭാ​ര്യ ഗാ​യ​ത്രി​ദേ​വി(26) ആ​ണ് മ​രി​ച്ച​ത്.​ആ​റാ​ലും​മൂ​ട് നിം​സ് ആ​ശു​പ​ത്രി​യി​ല്‍ ആ​യു​ഷ് (കോ​വി​ഡ്) വി​ഭാ​ഗ​ത്തി​ലെ ന​ഴ്സ് ആ​യി​രു​ന്നു. ജോ​ലി​ക്കി​ട​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​യാ​യി മൂ​ന്നു മാ​സ​ത്തോ​ളം നിം​സി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം. ഒ​രു വ​യ​സ്‌​സു​ള്ള ഹൃ​ദ്യ ഏ​ക​മ​ക​ൾ.

അ​മ്പ​ല​ത്തും മൂ​ല​യി​ൽ
മൂ​ന്ന് വീ​ടു​ക​ളി​ൽ
മോ​ഷ​ണം

വി​ഴി​ഞ്ഞം: അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തും മൂ​ല​യി​ൽ മൂ​ന്ന് വീ​ടു​ക​ളി​ൽ മോ​ഷ​ണം. നാ​ല​ര​പ​വ​ന്‍റെ ആ​ഭ​ര​ണ​വും അ​റു​പ​തി​നാ​യി​രം രൂ​പ​യും മോ​ഷ​ണം പോ​യി.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ അ​മ്പ​ല​ത്തും​മൂ​ല സ്വ​ദേ​ശി​ക​ളാ​യ ബി​നു, ശി​ലു​വ​യ്യ​ൻ, അ​മൃ​തം എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആരംഭിച്ചെന്നും വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.