മി​ന്നും വി​ജ​യവുമായി മി​ന്നു
Friday, September 24, 2021 11:38 PM IST
കാ​ട്ടാ​ക്ക​ട: പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ക്ല​ാർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന പി.​എം. മി​ന്നു​വി​ന് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ മി​ന്നും വി​ജ​യം. 150-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യാ​ണ് മി​ന്നു സി​വി​ൽ സ​ർ​വീ​സ് റാ​ങ്കു​പ​ട്ടി​ക​യി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച​ത്. 12-ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് കേ​ര​ള പോ​ലീ​സി​ൽ എ​സ്ഐ ആ​യി​രു​ന്ന, മി​ന്നു​വി​ന്‍റെ പി​താ​വ് പോ​ൾ രാ​ജ് മ​ര​ണ​പ്പെ​ടു​ന്ന​ത്.
തു​ട​ർ​ന്ന് ആ​ശ്രി​ത നി​യ​മ​നം വ​ഴി മി​ന്നു​വി​ന് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ജോ​ലി ല​ഭി​ച്ചു.
എ​ങ്കി​ലും പ​ഠ​ന​കാ​ല​ത്തു ത​ന്നെ മ​ന​സി​ൽ ചേ​ക്കേ​റി​യ സി​വി​ൽ സ​ർ​വീ​സ് എ​ന്ന സ്വ​പ്ന​ത്തെ മി​ന്നു താ​ലോ​ലി​ച്ചു. അ​തി​നു വേ​ണ്ടി ജോ​ലി​ക്കി​ട​യി​ലും ക​ഠി​നാ​ധ്വാനം ചെ​യ്തു. മി​ന്നു​വി​ന് എ​ല്ലാ പി​ന്തു​ണ​യു​മാ​യി ഐ​എ​സ്ആ​ർ​ഒ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ർ​ത്താ​വ് ജോ​ഷി​യും മി​ന്നു​വി​ന്‍റെ മാ​താ​വ് മി​നി​പ്ര​ഭ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ബ​യോ​കെ​മി​സ്ട്രി​യി​ൽ ബി​രു​ദാ​ന​ന്തര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള മി​ന്നു 2015 ലാ​ണ് ആ​ദ്യ​മാ​യി സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. തു​ട​ർ​ന്ന് 2017 ൽ ​അ​ഭി​മു​ഖം വ​രെ എ​ത്തി​യെ​ങ്കി​ലും അ​ഭി​മു​ഖ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.
എ​ന്നാ​ൽ പി​ൻ​വാ​ങ്ങാ​തെ ത​ന്‍റെ ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ മി​ന്നു കൂ​ടു​ത​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്തു.
ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് സ്ഥാ​പ​ന​ത്തി​ലു​ൾ​പ്പെ​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി ചേ​ർ​ന്നു. ഒ​ടു​വി​ൽ ക​ഠി​നാ​ധ്വാനം വി​ജ​യ​ത്തി​ലെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മി​ന്നു. പോ​ലീ​സ് സേ​ന​യി​ൽ നി​ന്ന് മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ അ​ട​ക്ക​മു​ള്ള​വ​ർ ത​നി​ക്കു പി​ന്തു​ണ ന​ൽ​കി​യെ​ന്നും മി​ന്നു പ​റ​ഞ്ഞു. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജെ​ർ​മി​യ ജോ​ണ്‍ കോ​ശി മ​ക​നാ​ണ്.