പി​.എ​സ്. പ്ര​ശാ​ന്തി​നു ഭീ​ഷ​ണി
Friday, September 24, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് വി​ട്ടു സി​പി​എ​മ്മി​ൽ ചേ​ർ​ന്ന പി.​എ​സ്. പ്ര​ശാ​ന്തി​നു ഭീ​ഷ​ണി. കോ​ണ്‍​ഗ്ര​സ് വി​ട്ടാ​ൽ ചോ​ദി​ക്കാ​ൻ ആ​ളി​ല്ലെ​ന്നു ക​രു​തി​യോ കൈ​യും കാ​ലും അ​ടി​ച്ചൊ​ടി​ക്കു​മെ​ന്നാ​യി​രു​ന്നു ഫോ​ണി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12.13ന് 8428574794 ​എ​ന്ന ന​ന്പ​രി​ൽ നി​ന്നാ​ണു ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.
ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പി.​എ​സ്. പ്ര​ശാ​ന്ത് അ​രു​വി​ക്ക​ര സി​ഐ​യ്ക്കു പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ പ​ക​ർ​പ്പ് റൂ​റ​ൽ എ​സ്പി​ക്കും കൈ​മാ​റി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പി​എ​സ്. പ്ര​ശാ​ന്തി​നെ ക​ഴി​ഞ്ഞ ദി​വ​സം സി​പി​എ​മ്മി​ന്‍റെ ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ ക​ർ​ഷ​ക സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചി​രു​ന്നു.

സൗ​ജ​ന്യ കൗ​ണ്‍​സി​ലിം​ഗ്

തിരുവനന്തപുരം: എ​ല്‍ബിഎ​സ്‌​ സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള​ള പൂ​ജ​പ്പു​ര സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സ് ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ട്ടി​ക​ളി​ലു​ള​ള ശ്ര​ദ്ധ​ക്കു​റ​വ്, അ​മി​താ​വേ​ശം, സം​സാ​ര വൈ​ക​ല്യം, പ​ഠ​ന വൈ​ക​ല്യം, ആ​ഹാ​ര ക്ര​മീ​ക​ര​ണം, ക​രി​യ​ര്‍ കൗ​ണ്‍​സ​ലിം​ഗ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ കൗ​ണ്‍​സ​ലിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സ് ഫോ​ര്‍ ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സ് സെ​ന്‍ററു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഫോൺ: 0471 2345627, 9539058139.