വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Thursday, September 23, 2021 11:43 PM IST
വെ​ഞ്ഞാ​റ​മൂ​ട് : എ​ൻ​എ​ൻ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും കേ​ര​ള സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ജ​യോ​ത്സ​വ​വും അ​നു​മോ​ദ​ന സ​ദ​സും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു.​ച​ട​ങ്ങി​ൽ എ​സ്‌​എ​സ്‌​എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, വി​വി​ധ​ബി​രു​ദ റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.
ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ണി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ലേ​ഖാ കു​മാ​രി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ല കു​മാ​രി, സ​ജീ​വ്, ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം ശ്രീ​വ​ത്സ​ൻ, സം​ഘാ​ട​ക​രാ​യ ആ​ലി​യാ​ട് ജി. ​രാ​ജേ​ന്ദ്ര​ൻ, എം.​എ​സ്. രാ​ജു, കെ.​സി. സാ​ജു, കേ​ര​ള പ്ര​വാ​സി സം​ഘം ഡ​യ​റ​ക്ട​ർ സ​ജീ​വ് തൈ​ക്കാ​ട് , കെ. ​സി. സു​ർ​ജി​ത്ത്, വി​ശാ​ഖ്, മ​നോ​ജ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.